കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർ.റ്റി.ഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർ.റ്റി.ഒ സംഘം തടഞ്ഞത്.
ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിയെന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ട് വന്നത്.
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. ഇക്കാര്യം സി.ബി.ഐ റോസ് അവന്യു കോടതിയെ അറിയിച്ചു.
വിചാരണ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതുമായി ബന്ധപ്പെട്ട കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ അറസ്റ്റ്.
ന്യൂഡൽഹി: എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ലോക്സഭയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. തുടർച്ചയായി അഞ്ചാം തവണ ഹൈദരാബാദിൽ നിന്ന് ജയിച്ച ഒവൈസി ഉറുദുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇതിന് മുമ്പ് പ്രാർഥനകൾ നടത്തിയ അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയപ്പോൾ തെലങ്കാനയ്ക്കും അംബേദ്കർക്കും