കേന്ദ്രത്തിന്റെ വാക്സിന് 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്; കടുപ്പിച്ച് കേന്ദ്രം
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന വാക്സിന് 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
50% വാക്സിന് കേന്ദ്രം വിതരണം ചെയ്യുമെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍ നിര പ്രവര്‍ത്തകര്‍, 45 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നല്‍കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണ് എന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡിഷണല്‍ സെക്രട്ടറി മനോഹര്‍ അഖാനി അറിയിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതിന് പുറമേയുള്ള 50 ശതമാനം വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കും വിതരണം ചെയ്യാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാംഘട്ട വാക്സിനേഷന് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ഉയരവെയാണ് വാക്സിനേഷന് ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്ക്കും മെയ് 1 മുതല്‍ പ്രതിരോധ കുത്തിവയ്പ്പിന് അര്‍ഹതയുണ്ട്. നിലവില്‍ 45 വയസ്സിന് മുകളിലുള്ള പൗരന്മാര്ക്ക് മാത്രമാണ് വാക്സിന് എടുക്കാന്‍ അനുമതിയുള്ളത്. ആശുപത്രികളിലേക്ക് പോകുന്നതിനും അവരുടെ ആദ്യ ഷോട്ട് ലഭിക്കുന്നതിനും മുമ്പ് ഉപയോക്താക്കള്‍ വാക്സിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഇന്ന് മുതലാണ് രജിസ്ട്രേഷന് ആരംഭിക്കുന്നത്. 18 വയസ്സിനുമുകളിലുള്ളവര്‍ക്ക് കൊവിന്‍ പ്ലാറ്റ്ഫോമിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.
നിലവില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ ആണ് രാജ്യത്ത് വിതരണം ചെയുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും.