ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ ആണെന്ന് റിപ്പോര്‍ട്ട്. 45,000 അധികം കോടീശ്വരര്മാരാണ് ഇവിടെയുള്ളത്. മുഴുവന്‍ സമ്പത്ത് 820 ബില്യന്‍ യുഎസ് ഡോളര്‍.
പിന്നാലെ ഡല്‍ഹിയും ബംഗളുരുവും ഉണ്ട്. 22,000ത്തോളം കോടിശ്വരന്മാരാണ് ഡല്‍ഹിയിലുള്ളത്. മുഴുവന്‍ സമ്പത്ത് 450 ബില്യന്‍ യു.എസ് ഡോളര്‍. 7500 ഓളം കോടീശ്വരന്മാരുള്ള ബംഗളുരുവിന്റെ മുഴുവന്‍ സമ്പത്ത് 320 ബില്യന്‍ ഡോളറാണ്. മുഴുവന്‍ സമ്പത്ത് എന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ ആസ്തി പരിഗണിച്ചാണ്.
സര്‍ക്കാര്‍ ഫണ്ടുകള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. സ്ഥലം, പണം, ബിസിനസ് താല്പര്യങ്ങള്, ഓഹരി എന്നിവയാണ് പരിഗണിച്ചിട്ടുള്ളത്. ഇന്ത്യയില്‍ രണ്ടു ലക്ഷത്തില്‍ അധികം കോടീശ്വരന്മാരുണ്ട്. സൂറത്ത്. അഹമ്മദാബാദ്, ജയ്പൂര്‍, വഡോധര എന്നീ നഗരങ്ങളും സമ്പത്തില്‍ മുന്നോട്ടു വരികയാണ്.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ മാധ്യമം, ഐ.ടി, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുടെ ഉയര്‍ച്ചയില്‍ നിന്നും ഇന്ത്യയ്ക്ക് ഇനിയും ആനുകൂല്യമുണ്ടാവുമന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയും പട്ടികയില്‍ ഉണ്ട്.