ഇന്ത്യൻ രാഷ്ടീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിത ദാസ് നാടാർ
കോഴഞ്ചേരി: ഇന്ത്യൻ രാഷ്ടീയത്തിൽ ബി ജെ പി യുടെ വേലിയിറക്കം ആരംഭിച്ചെന്ന്ഡോ. നീലലോഹിത ദാസ് നാടാർ പറഞ്ഞു. ബുദ്ധന് ജ്ഞാനോദയം നൽകുകയും മഹാത്മജിയുടെ ചമ്പാരൻ സമരത്തിനു വേദിയായ ബിഹാറിൽ നിന്നു തന്നെയാണ് മോദിഭരണത്തിന്റെയും ബി ജെ പിയുടേയും അടിത്തറയിളക്കത്തിന് തുടക്കമായതെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി നീലലോഹിതദാസ് നാടാർ പറഞ്ഞു. എൽ ഡിഎഫ് നേതൃത്വത്തിൽ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സി കേശവൻ സ്ക്വയറിന് സമീപം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ സി രാജഗോപാലൻ അധ്യക്ഷനായി.
ഉജ്വലമായ പ്രക്ഷോത്തിലൂടെ കോളനി ഭരണവും രാജവാഴ്ചയും ഫ്യൂഡലിസവും അവസാനിപ്പിച്ച് നമ്മൾ നേടിയ സ്വാതന്ത്രമാണ് ഇപ്പോൾ കോപ്റേറ്റ് മുതലാളിത്തത്തിനു മുൻപിൽ അടിയറ വെയ്ക്കുന്നത്. സർ സിപിക്കെതിരെ സിംഹഗർജ്ജനം നടത്തിയകോഴഞ്ചേരി പ്രസംഗത്തിൽ സോവിയറ്റ് വിപ്ലവും, അയർലന്റിലെ പ്രക്ഷോഭവും. ഇൻഡ്യയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സമരങ്ങളും വിശദീകരിച്ചിരുന്നു. അതാണ് കോഴഞ്ചേരി പ്രസംഗം സാർവ്വദേശീയ ശ്രദ്ധ ആകർഷിച്ചത്- അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ്, എൽ ഡി എഫ് ജില്ലാകൺവീനർ അലക്സ് കണ്ണമല ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ,വൈസ് പ്രസിഡന്റ് സാറാ തോമസ്, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ബിഹർഷകുമാർ, അഡ്വ.ആർ സനൽകുമാർ, പി ആർ പ്രസാദ്, എൻ സി പി ദേശീയ സമിതിഅംഗം ചെറിയാൻ ജോർർജ് തമ്പു, സി പി ഐ എം ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിൻ,ജില്ലാകമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കാലത്ത്, ആർ അജയകുമാർ, എൻ സജികുമാർ, പിആർ പ്രദീപ്, എൽ ഡി എഫ് നേതാക്കളായ സുമേഷ് ഐശര്യ, ബാബു പറയത്തു കാട്, പി സിസുരേഷ് കുമാർ ജോർജ്കുട്ടി
സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം ജിജി ജോർജ്, ഡോ.വർഗീസ് ജോർജ്, കുര്യൻമടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ്ജോർജ് സ്വാഗതവും, എൽ ഡി എഫ് ആറൻമുള നിയോജക മണ്ഡലം കൺവീനർ എം വിസൻജു നന്ദിയും പറഞ്ഞു.