അമിത് ഷായും രാജ്നാഥും ജയശങ്കറും തുടരും
ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. അമിത് ഷാ ആഭ്യന്തര മന്ത്രിയായും രാജ് നാഥ് സിങ്ങ് പ്രതിരോധ മന്ത്രിയായും എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായും നിതിൻ ഗഡ്കരി ഗതാഗത മന്ത്രിയായും തുടരും.
എൻ.ഡി.എ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് വകുപ്പുകളിൽ തീരുമാനമായത്. ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെ അംഗമാകുന്ന ശിവ്രാജ് സിങ്ങ് ചൗഹാൻ കൃഷിവകുപ്പ് , ഗ്രാമവിമസനം എന്നിവ കൈകാര്യം ചെയ്യും.
ഹർദീപ് പുരി - പെട്രോളിയം, ജെ.പി നഡ്ഡ - ആരോഗ്യം, മനോഹർ ലാൽ ഖട്ടർ - ഊർജം, നഗര വികസനം, റാം മോഹൻ നായിഡു - വ്യോമയാനം, ഗജേന്ദ്ര സിങ്ങ് ഷെഖാവത് - ടൂറിസം, സാംസ്കാരികം, കിരൺ റിജിജു - പാർലമെന്ററി അഫയേഴ്സ്, ന്യൂനപക്ഷക്ഷേമം, പിയൂഷ് ഗോയൽ - വാണിജ്യം, അശ്വിനി വൈഷ്ണവ് - റെയിൽവേ, വാർത്താ വിനിമയം, പ്രഹ്ലാദ് ജോഷി - ഭക്ഷ്യവകുപ്പ്, കുമാരസ്വാമി - ഉരുക്ക്, ഖനവ്യവസായം, ജിതൻ റാം മാഞ്ചി - ചെറുകിട ഇടത്തരം വ്യവസായം, ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം എന്നിവ കൈകാര്യം ചെയ്യും.
അജയ് ടംത, ഹർഷ മൽഹോത്ര എന്നിവർ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരാകും. ശോഭ കരന്തലജെ - ചെറുകിട ഇടത്തരം വ്യവസായം (സഹമന്ത്രി), സുരേഷ് ഗോപി - സാംസ്കാരികം, ടൂറിസം, പെട്രോളിയം (സഹമന്ത്രി), ശ്രീപദ്നായിക് - ഊർജം( സഹമന്ത്രി), ജോർജ് കുര്യൻ- ന്യൂന പക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വികസനം (സഹമന്ത്രി)
30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹ മന്ത്രിമാരും 36 സഹമന്ത്രിമാരും അടക്കം 71 പേരാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.