കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധിയെ വിട്ടയച്ചു; പൊലീസ് നടപടിയെ ന്യായീകരിച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത വിമുക്ത ഭടന് രാം കിഷന് ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ആശുപത്രിയിലെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിയെ പൊലീസ് വിട്ടയച്ചു. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന് രാം കിഷന് ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ആസ്പത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി ഉപമുഖ്യമമന്ത്രി മനീഷ് സിസോദിയയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡല്‍ഹിയിലെ റാം മനോഹര്‍ ആസ്പത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയെ ആസ്പത്രിക്കുള്ളില്‍ കയറുവാന്‍ അനുവദിക്കാതിരുന്ന പോലീസ് ആസ്പത്രിയുടെ ഗേറ്റ് അടയ്ക്കുകയായിരുന്നു. തന്നെ കയറ്റിവിടണമെന്ന് രാഹുല്‍ ഗാന്ധി പലവട്ടം പോലീസുദ്യോഗസ്ഥരോടാവശ്യപ്പെട്ടങ്കിലും അവര്‍ അതിന് തയ്യാറായില്ല. തിരിച്ചു പോകാന്‍ തയ്യാറാവാതെ രാഹുല്‍ ഗാന്ധി ആസ്പത്രിക്ക് മുന്നില്‍ നിന്നതോടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമരാംഭിച്ചതോടെ ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
അതേസമയം, സംഭവത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.
വിമുക്തഭടന്റെ കുടുംബത്തെ കാണാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആസ്പത്രിയില്‍ പ്രതിഷേധത്തിന് മുതിര്‍ന്ന രാംകിഷന് ഗ്രെവാളിന്റെ മകനേയും പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഇത് ജനാധിപത്യ വിരുദ്ധ മാനസികാവസ്ഥയാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പുതിയ ഇന്ത്യയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും മോദിയുടെ ഇന്ത്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്തുവിലകൊടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണും. വിമുക്ത ഭടന്മാരുടെ ആവശ്യമനുസരിച്ച് ഏറ്റവും അര്‍ഥവത്തായ രീതിയില്‍ ഒരേ റാങ്ക്, ഒരേ പെന്ഷന് പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി ഒറ്റയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിക്കാന്‍ നോക്കിയതെന്നും ഒരു തരത്തിലുള്ള നിയമലംഘനവും അദ്ദേഹം നടത്തിയിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. മനീഷ് സിസോദിയയെ പൊലീസ് പിടിച്ചു വച്ചത് കാരണം മന്ത്രിസഭായോഗം റദ്ദാക്കേണ്ടി വന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
അതേസമയം പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി സ്പെഷ്യല്‍ കമ്മീഷണര്‍ എം.കെ. മീണ വ്യക്തമാക്കി. ഡ്യൂട്ടി തടസപ്പെടുത്തുക എന്നതല്ല ജനാധിപത്യത്തിന്റെ അര്‍ഥം. ശക്തി പ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതിനാലാണ് ഇവരെ അകത്തുകടക്കാന്‍ അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശു്പത്രിക്കുള്ളില് പ്രതിഷേധത്തിന് മുതിര്‍ന്ന വിമുക്തഭടന്റെ കുടുംബത്തേയും ആം ആംദ്മി നേതാക്കളേയും സമാനമായ രീതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എം കെ മീണ വ്യക്തമാക്കി.
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയായിരുന്ന ഹരിയാന സ്വദേശി രാം കിഷന് ഗ്രെവാള്‍ ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. വിമുക്ത ഭടന്മാരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത ചുവട് ആവശ്യമായി വന്നിരിക്കുകയാണെന്നും ഗ്രെവാളിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭിവാനിയിലെ ബമ്ല സ്വദേശിയാണ് മരിച്ച രാം കിഷന് ഗ്രെവാള്‍.
ഒരേ റാങ്കിന് ഒരേ പെന്ഷന് ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന ഹരിയാന സ്വദേശിയായ രാം കിഷന് ഗ്രെവാള്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വിമുക്ത ഭടന്മാരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത ചുവട് ആവശ്യമായി വന്നിരിക്കുകയാണെന്നും ഗ്രെവാളിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.