ലോക്ക്ഡൗൺ: ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഇവയ്ക്കെല്ലാം...
ന്യൂഡൽഹി: മെയ് മൂന്നു വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ നിർദേശങ്ങളിൽ കാര്യമായ മാറ്റമില്ലാതെയാണ് പുതിയ മാർഗനിർദേശങ്ങൾ.
തുറന്ന് പ്രവര്‍ത്തിക്കുന്നവ
* പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്.
* പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍
* പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ക്കും അഥോറിറ്റിക്കും
* പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും
* റേഷന്‍, പച്ചക്കറി, പഴം, പാല്, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം
* സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം. പാക്കേജ്ഡ് ഫുഡ് വ്യവസായം. കീടനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവുണ്ട്.
* തേയിലത്തോട്ടം തുറക്കാം. എന്നാല്‍ അമ്പത് ശതമാനം തൊഴിലാളികള്‍ മാത്രം
* അവശ്യസാധനങ്ങളുടെ ചരക്ക് അനുവദിക്കും. റെയ്ല്‍വേ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം.
* പൊതുഗതാഗതത്തിന് ഇളവുകള്‍ ഇല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ഇളവുകള്‍ നല്‍കരുതെന്നും കേന്ദ്രം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.