മുന്നറിയിപ്പുണ്ടായിട്ടും ഗൗനിച്ചില്ല: കാട്ടുപോത്തിനെ നേരിടാൻ ചെന്നയാളെ ഇടിച്ച് വായുവിലാക്കി
ബാംഗ്ലൂർ: വന്യമൃഗങ്ങള്‍ ആളുകളെ ഉപദ്രവിക്കുന്ന വാര്‍ത്തകളും കാഴ്ചകളും നമ്മളെ ഏറെ ഞെട്ടിക്കാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വല്ലാതെ കൂടുകയുമാണ്.
പലര്‍ക്കും ജീവന് നഷ്ടമായ ഈ സാഹചര്യം ആളുകളെ ഭയത്തിലാക്കുന്നു. ഇപ്പോഴിതാ ബാംഗ്ലൂരില്‍ നിന്നുള്ള ഒരു കാഴ്ച മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നതിന്റെ ഭീകരത ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് ആണ് എക്സിൽ ഈ വീഡിയോ പങ്കിട്ടത്. ദൃശ്യങ്ങളില്‍ ഒരു വഴിയിലായി കാട്ടുപോത്ത് നില്‍ക്കുന്നതാണുള്ളത്.
പോത്തിനെ ഭയന്ന് ആളുകള്‍ മാറി നില്‍ക്കുകയാണ്. ഈ സമയം വനപാലകനൊ മറ്റോ ആയ ഒരു മനുഷ്യന് അതിനെ നേരിടാനായി സധൈര്യം എത്തുന്നു.
“അത് പോത്താടാ പോത്തെയെന്ന്“ അറിവുള്ളവര്‍ വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഈ ”ധൈര്യശാലി’ നേരേ പോകുന്നു. അത് പോത്തിനത്ര പിടിച്ചില്ല.
പോത്ത് ആളെ ഒറ്റയിടി ആയിരുന്നു. ശേഷം ഭിത്തിയില്‍ ചേര്‍ത്തൊരു ഇടിയും. എന്തോ ഭാഗ്യം നിമിത്തം കൊമ്പ് തുളഞ്ഞു കയറിയില്ല.
പിന്നീട് തനിക്ക് നേരെ വന്ന ആളെ പോത്ത് ഇടിച്ച് വായുവിലാക്കുകയാണ്. എന്തായാലും ഒടുവില്‍ അയാള്‍ ഒരു വിധത്തില്‍ ഓടി രക്ഷപ്പെടുന്നു.
പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായി. നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ ലഭിച്ചു. “അനാവശ്യമായി വന്യജീവികളെ പ്രകോപിപ്പിക്കരുത്. അത് അപകടകരമാണ്’ എന്നാണ് ഒരാള്‍ കുറിച്ചത്.