ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ പ്രോൽസാഹിപ്പിക്കണം; ജി 7 ഉച്ചകോടിയിൽ ഇന്ത്യ
പാരിസ്: ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ (ഐഎംഇസി) ജി 7 ഉച്ചകോടി പ്രോൽസാഹിപ്പിക്കണമെന്ന് ഇന്ത്യ.
ഇതിലൂടെ സൗദി അറേബ്യ, ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെ ഒരുമിപ്പിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ചൈനയുടെ ആഗോള പശ്ചാത്തല വികസന വ്യാപാരപാതയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ജി 7 രാജ്യങ്ങൾ മുന്നോട്ട് വച്ച പദ്ധതിയാണ് ഐഎംഇസി.
ഇന്തോ പസഫിക് മേഖലയിൽ ഇന്ത്യ ഉന്നയിക്കുന്ന പ്രശ്നങ്ങളും, കുടിയേറ്റവും, യുക്രൈനെ സഹായിക്കാനുള്ള തീരുമാനവും ഉച്ചകോടിയുടെ ഭാഗമായുണ്ടായി.
വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടു. നരേന്ദ്ര മോദി കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൽ ട്രൂഡോയുമായി കൂടിക്കാഴ്ച്ച നടത്തി.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.