തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ കരൺ ഥാപ്പർ
ന്യൂഡൽഹി: വ്യാജ വെബ് പേജുകളിലൂടെയും ഫെയ്സ്ബുക്കിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ.
അധിക്ഷേപകരമായ ഉള്ളടക്കമാണ് പ്രചരണങ്ങൾക്കുള്ളതെന്നും അത് വിശ്വസിക്കരുതെന്നും അദ്ദേഹം വിശദീകരണക്കുറിപ്പിൽ പറഞ്ഞു. മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായിയുടെ പേരിലും സമാനമായ വാർത്ത പ്രചരിച്ചിരുന്നു.
ബി.ബി.സി ഇന്ത്യ, സൺ റ്റി.വി എന്നിവയുടെ പേര് ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ചെയ്തതിലെല്ലാം ലജ്ജിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ഥാപ്പറുടെയും ശശി തരൂർ എംപിയുടെയും ചിത്രങ്ങൾ ചേർത്തുള്ള ലിങ്കുകൾ ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പുസംഘമാണ് ഫേസ്ബുക്ക് പേജിനും വെബ്സൈറ്റിനും പിന്നിലുള്ളതെന്ന് ഥാപ്പർ പ്രതികരിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
സൺ ടി.വിയുടേതെന്നു പറഞ്ഞ് പൂജിത ദേവരാജുവും ഞാനും തമ്മിൽ നടന്നെന്ന് ആരോപിക്കുന്ന ഒരു സംഭാഷണമാണ് octequiti.com എന്നൊരു വെബ് പേജ് കാണിക്കുന്നത്.
ക്ലിക്ക് ബൈറ്റ് ക്യാപ്ഷനുകൾ അടങ്ങിയ, പണം തട്ടാൻ ഉപയോഗിക്കുന്ന വ്യാജ വെബ്സൈറ്റ് ആണിതെന്ന് കരൺ ഥാപ്പർ പറഞ്ഞു. ഇങ്ങനെയൊരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വെബ് പേഡിൽവന്ന വാർത്ത നീക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊലീസിൽ പരാതി നൽകി. ബി.ബി.സിക്കും സൺ റ്റി.വിക്കും ഇതേക്കുറിച്ച് വിവരം നൽകുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കരൺ ഥാപ്പർ വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
ബി.ബി.സിയുടെ ഹോംപേജ് ഡിസൈൻ പകർത്തിയാണ് ഥാപ്പറിനെതിരായ വാർത്ത നൽകിയിരിക്കുന്നത്. അപ്പാടെ പകര്‍ത്തിയാണ് വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ഐയാം അഷെയ്മ്ഡ് ഓഫ് വാട്ട് ഐ ഡിഡി - കരൺ താപ്പറെന്ന തലക്കെട്ടും എല്ലാവരെയും ഞെട്ടിക്കുന്ന കുറ്റസമ്മതമെന്ന കാപ്ഷനും ചേര്‍ത്താണ് ഒരു ഫെയ്സ്ബുക്ക് പേജില്‍ ബി.ബി.സിയെന്ന വ്യാജേന വാര്‍ത്ത പ്രചരിക്കുന്നത്.
എന്നാല്‍, ഈ ലിങ്ക് തുറന്നാല്‍ octshareb.com ലേക്കാണ് വാര്‍ത്ത പോകുന്നത്. ഇതില്‍ വണക്കം തമിഴായെന്ന് ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സണ്‍ റ്റി.വിയെന്ന തലക്കെട്ടാണു കാണിക്കുന്നത്.
വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഥാപ്പറുമായി ഒരു ബന്ധവുമില്ലാത്ത, പണം തട്ടിപ്പിനു വലവിരിക്കുന്ന വിവരങ്ങളാണ് അഭിമുഖമെന്ന പേരില്‍ ചേര്‍ത്തിരിക്കുന്നത്.
തട്ടിപ്പ് പേജുകളിലേക്കു പോകുന്ന ഹൈപ്പര്‍ലിങ്കുകളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ചില അക്കൗണ്ടുകളും ഈ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുണ്ട്.