‘ഊഹാപോഹങ്ങളുടെ ഇരയാവരുത്, സൗജന്യ വാക്സിന് നല്‍കിയിട്ടുണ്ട്, അത് തുടരും’: മോദി
രണ്ടാം ഘട്ട കൊവിഡ്-19 വ്യാപനം രാജ്യത്തെ ഉലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തിലായിരുന്നു മോദി ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്. കൊവിഡ്-19 രൂക്ഷമായ ഈ ഘട്ടത്തില്‍ ഓക്സിജന്‍ ഉല്‍പ്പാദനം, ഫാര്‍മ ഇന്‍ഡസ്ട്രി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും മോദി അറിയിച്ചു.
‘നമ്മുടെ ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും കൊവിഡിനെതിരെ പോരാടുകയാണ്. നമ്മള് ഒന്നാം തരംഗത്തെ വിജയകരമായി പൂര്‍ത്തീകരിച്ചു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രിയപ്പെട്ടവര്‍ നമുക്ക് നഷ്ടമായി. വിശ്വാസ്യ യോഗ്യമായ സ്രോതസില്‍ നിന്ന് മാത്രമെ കൊവിഡ്-19 സംബന്ധിച്ച അറിയിപ്പുകള് സ്വീകരിക്കാന്‍ പാടുള്ളൂ.’ മോദി പറഞ്ഞു.
വാക്സിനേഷന് സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുതെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ കൊവിഡ്-19 വാക്സിന് കേന്ദ്രം അയച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞ എല്ലാവര്ക്കും ഇതിന്റെ ഗുണം ലഭിക്കും. മെയ് 1 മുതല്‍ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് ലഭ്യമായിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്കി.
കേന്ദ്രത്തിന്റെ സൗജന്യം വാക്സിനേഷന് ഭാവിയിലും തുടരണമെന്നും എല്ലാവരിലും എത്തിച്ച് കേന്ദ്രത്തിന്റെ സൗജന്യം വാക്സിന് പദ്ധതി പൂര്‍ണരൂപത്തില്‍ ഉപയോഗിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
jാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3.49 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2767 കൊവിഡ് രോഗികള്‍ കൂടി മരിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിനം മൂന്ന് ലക്ഷം കടക്കുന്നത്. മരണസംഖ്യ 2000 കടക്കുന്നതും തുടര്‍ച്ചയായ നാലാം ദിവസമാണ്. ഏപ്രില്‍ 15 മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്.
ഇതുവരെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ മരണ സംഖ്യ 192,311 ല്‍ എത്തി. നിലവില്‍ 140,85110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ 2,17,113 പേര് കൂടി രോഗമുക്തി നേടി. രാജ്യത്തിതുവരെ 14,09,16,417 പേര് കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു.