മുറിവുണങ്ങാത്ത 10 വർഷം
വിചാരണ വൈകിപ്പിച്ച് പാക്കിസ്ഥാൻ
മുംബൈ ഭീകരാക്രമണത്തിന് ശേഷം 10 വർഷങ്ങൾ പൂർത്തിയാകുമ്പോഴും ആക്രമണത്തിന്റെ സൂത്രധാരന്മാർക്കെതിരേയുള്ള വിചാരണ വൈകിച്ച് പാക്കിസ്ഥാൻ. ആക്രമണം നടത്തിയ 9 ഭീകരരെയും ഇന്ത്യ കൊലപ്പെടുത്തിയിരുന്നു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ പിന്നീട് തൂക്കിലേറ്റി. അതേ സമയം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജമാ അത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ് ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രനാണ്. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഏഴു പേർക്കെതിരേയാണ് പാക്കിസ്ഥാൻ ഇനിയും വിചാരണ വൈകിപ്പിക്കുന്നത്. ഇനിയും സമാനമായൊരാക്രമണത്തിന് പാക്കിസ്ഥാൻ ഒരുങ്ങിയാൽ അതു വലിയ യുദ്ധത്തിലേ കലാശിക്കൂവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഓർമകളുമായി നരിമാൻ ഹൗസ്
ഭീകരാക്രമണത്തിന്റെ രക്സസാക്ഷികളുടെ ഓർമകളുമായി നരിമാൻ ഹൗസ്. മുംബൈ ഭീകരാക്രമണത്തിന്റെ ഇരകൾക്കായി സമർപ്പിച്ച സ്മാരകമാണ് നരിമാൻ ഹൗസ്. ഇതിന്റെ ആദ്യഘട്ടമെന്ന നിസയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ആകഗ്രമത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ കൊത്തിയ സ്മാരകം അനാച്ഛാദനം ചെയ്യും. താജ്, ഒബ്റോയ് ഹോട്ടലുകളിലും ഇത്തരം ലോഹസ്മാരകങ്ങൾ ഉണ്ടെങ്കിലും അവിടെ കൊല്ലപ്പെട്ടവരുടെ പേര് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ജീവിതത്തിന്റെ ഒഴുക്കിനെ പ്രതിനിധീകരിച്ചു കൊണ്ട് സ്മാരകത്തിനു സമീപം ജലധാരയും സ്ഥാപിക്കും. നരിമാൻ ലൈറ്റ് ഹൗസ് എന്ന് കെട്ടിടത്തിന് പുനർനാമകരണം ചെയ്തിട്ടുണ്ട്. സ്മാരകമാക്കി മാറ്റുന്നതിന്റെ രണ്ടാംഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
നഷ്ടപരിഹാരം ലഭിക്കാതെ ആക്രമണത്തിന്റെ ഇരകൾ
ഭീകരാക്രമണത്തിന് പത്താണ്ട് പിന്നിടുമ്പോഴും നഷ്ടപരിഹാരം നൽകുന്നതിൽ വിവേചനം നേരിടുന്നതായി ആക്രമണത്തിൽ കൊല്ലപ്പെട്ട ഭഗൻ ഷിന്റേയുടെ ഭാര്യ സുനന്ദ ഷിന്റേ. ഗോകുൽ ദാസ് തേജ് പാൽ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഭഗൻ. ആക്രമണത്തിൽ രക്തസാക്ഷികളായവരുടെ ബന്ധുക്കൾക്ക് വീടും ജോലിയുമാണ് നൽകിയിരുന്നത്. എന്നാൽ സർക്കാർ ആശുപത്രിയിൽ നിന്നുള്ളവരുടെ ബന്ധുക്കൾക്ക് ഇക്കാര്യത്തിൽ വിവേചനമുണ്ടായതായി സുനന്ദ. ആക്രമണത്തിൽ പരുക്കേറ്റ് സബീര ഖാനും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നുണ്ട്. പ്രധാനമന്ത്രിക്കും മറ്റു അധികാരികൾക്കുമായി നിരവധികത്തുകൾ ലഭിച്ചുവെങ്കിലും ഇതുവരെ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്ന് സബീറ പറയുന്നു.
മുംബൈ സുരക്ഷിതം: പൊലീസ്
മുംബൈ ഭീകരാക്രണത്തിന്റെ മുറിവുണങ്ങാത്ത 10 വർഷങ്ങൾ പിന്നിടുന്നു. നിലവിൽ മുംബൈ നഗരം സുരക്ഷിതമെന്ന് പൊലീസ് കമ്മിഷണർ സുബോധ് കുമാർ ജൈസ്വാൾ. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. 300 പേർക്ക് പരുക്കേറ്റു. 2008 നവംബർ 26ന് ആയുധമേന്തിയ 10 ഭീകരരാണ് ഇന്ത്യയെ മുൾ മുനയിൽ നിർത്തിയത്. ഇനി അത്തരത്തിലൊരു സാഹചര്യമുണ്ടായാൽ അതിനെ അതിജീവിക്കാൻ പാകത്തിൽ നഗരം സജ്ജമാണെന്ന് പൊലീസ് പറയുന്നു. 5,000 സിസിടിവികൾ ആണ് നഗരത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഏതു സാഹചര്യത്തിലും സുരക്ഷ ഉറപ്പാക്കുന്നതിനായി ത്വരിതപ്രവർത്തന സേനയും സജ്ജമാക്കിയിട്ടുണ്ട്.