19 കാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
മുംബൈ: ബാന്ദ്ര വെസ്റ്റിൽ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. രണ്ടു ദിവസം മുമ്പാണ് 19 കാരി കൊല്ലപ്പെട്ടത്.
വീട്ടിൽവെച്ച് വഴക്കിനെത്തുടർന്ന് 40 കാരിയായ സ്ത്രീ തന്റെ 19 കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭൂമികയെ കൊലപ്പെടുത്തിയതിന് ടീന ബാഗ്ഡെയെ(40) പോലീസ് അറസ്റ്റ് ചെയ്തതായി നിർമ്മൽ നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
മകളായ ഭൂമിക പ്രദേശത്തുള്ള ഒരു യുവവുമായി പ്രണയത്തിലായത് ആണ് മകളെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പോലിസ് സ്ഥിരീകരണം .
മകളുടെ പ്രണയത്തെ തുടർന്ന് വഴക്കുണ്ടായെന്നും വഴക്കിനിടെ പെൺകുട്ടി കൈ കടിച്ചെന്നും പ്രതിയായ ടീന പറഞ്ഞതായി പോലിസ് അറിയിച്ചു.
ഇതിനെ തുടർന്ന് "രോഷാകുലയായ ടീന പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു , തുടർന്ന് വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു മകൾക്ക് അപസ്മാരം ബാധിച്ചതായി ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചു, ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ പിന്നീട് വൈദ്യപരിശോധനയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കൂടുതൽ ചോദ്യം ചെയ്യലിൽ, മകളെ കൊലപ്പെടുത്തിയതായി പ്രതിയായ ടീന തന്നെ സമ്മതിച്ചു, തുടർന്ന് അവളെ അറസ്റ്റ് ചെയ്തു,ഇതിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വരും ദിവസങ്ങളിൽ അറിയാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.