ഡൽഹി കർഷക മാർച്ച്;
രാജ്യദ്രോഹം ചുമത്തും, സ്വത്തും കണ്ടുകെട്ടുമെന്ന് ഹരിയാനാ സർക്കാർ
ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമ(എൻ.എസ്.എ) പ്രകാരം നടപടിയെടുക്കുമെന്നും സ്വത്ത് കണ്ടുകെട്ടുമെന്നും ഭീഷണിമുഴക്കി ഹരിയാന പൊലീസ്.
എന്നാല്‍, ഇത്തരത്തിലുള്ള ഏതു നീക്കവും തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടതോടെ മണിക്കൂറുകള്‍ക്കം പ്രഖ്യാപനം പിന്‍വലിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി.
ശംഭു അതിർത്തിയിൽ ഉയര്‍ത്തിയ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചാല്‍ കർഷക നേതാക്കളെ രാജ്യദ്രോഹ കുറ്റത്തിന് തടവിലാക്കുമെന്നായിരുന്നു അംബാല പൊലീസ് ആദ്യം വാര്‍ത്താക്കുറിപ്പിറക്കിയത്.
എന്നാല്‍ ഇതുവരെ ആര്‍ക്കെതിരെയും എൻ.എസ്.എ ചുമത്തിയിട്ടില്ലെന്നും അതിനുള്ള നടപടികൾ ആരംഭിക്കുക മാത്രമാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ വിശദീകരണക്കുറിപ്പിറക്കി.
എന്നാല്‍, അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസിന്റെ അടിച്ചമര്‍ത്തല്‍ വെള്ളിയാഴ്ചയും തുടര്‍ന്നു.
ഡൽഹി ചലോ മാർച്ച് തൽകാലം നിർത്തി വച്ചതായും ശംഭു, ഖനൗരി അതിർത്തികളിൽ ധർണ്ണാ സമരം ശക്തമായി തുടരുമെന്നും സംയുക്ത കിസാൻ മോർച്ച(രാഷ്ട്രീയേതരം) നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് തുടരുന്ന കാര്യത്തിൽ 29ന് തീരുമാനമെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. യുവ കർഷകൻ ശുഭ്കരൺ സിങ്ങിനെ ഹരിയാന പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് രണ്ടു ദിവസമായി പ്രക്ഷോഭം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ഖേരി ചോപ്ത ഗ്രാമത്തിലെ കർഷകര്‍ ഖനൗരിയിലേക്ക് നീങ്ങുന്നത് പൊലീസ് തടയാന്‍ ശ്രമിച്ചു. പിന്നാലെ കണ്ണീർ വാതക പ്രയോഗവും ലാത്തി ചാർജും ജലപീരങ്കി പ്രയോഗവുമുണ്ടായി.