ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഈ മാസം പ്രഖ്യാപിക്കാനിരിക്കെ മികച്ച നടന് വേണ്ടിയുള്ള പോരാട്ടത്തിൽ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയും.
2022ലെ ചലച്ചിത്ര പുരസ്കാരങ്ങളാണ് ഈ മാസം പ്രഖ്യാപിക്കുക. വൻ ഹിറ്റായി മാറിയ കാന്താരയിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പുരസ്കാരത്തിനടുത്തു വരെ എത്തിച്ചിരിക്കുന്നത്.