രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര് അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോഗസ്ഥരും
ന്യൂഡൽഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു.
ശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എ.ഡി.ജി.പി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്.
ഐ.ജി എ അക്ബര്‍, എസ്.പിമാരായ ആര്.ഡി അജിത്, വി സുനില്‍കുമാര്‍, എ.സി.പി ഷീന്‍ തറയില്‍, ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, എ.എസ്.പി വി സുഗതന്, ഡി.വൈ.എസ്.പി സലീഷ് സുഗതന്, എ.എസ്.ഐ രാധാകൃഷ്ണപിള്ള, ബി സുരേന്ദ്രന്, ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, എ.എസ്.ഐ മിനി കെ എന്നിവര്‍ക്കുമാണ് മെഡല്‍ ലഭിച്ചത്.
അഗ്നിശമന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും എഫ് വിജയ കുമാറിനാണ് ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നും നാലുപേര്‍ക്കും മെഡല്‍ ലഭിച്ചു.
എന്‍ ജിജി, പി പ്രമോദ്, എസ്. അനില്‍ കുമാര്‍, അനില്‍ പി മണി എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം യു.എന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ലഭിച്ചത്.