സുപ്രീംകോടതിയിലെ ഏഴ് ജഡ്ജിമാര്‍ തനിക്ക് 14 കോടി നല്‍കണമെന്ന് ജസ്റ്റിസ് കര്ണന്
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് തനിക്ക് സുപ്രീംകോടതിയിലെ മുതിര്‍ന്ന ഏഴ് ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത്. 14 കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കര്ണന് ചീഫ് ജസ്റ്റിസടക്കമുള്ള ഏഴ് ജഡ്ജിമാര്‍ക്ക് കത്തെഴുതിരിക്കുന്നത്.
തന്റെ മാനസികാവസ്ഥയും സാധാരണ ജീവിതവും തകര്‍ത്തു, ഭരണാധികാരവും ന്യായാധിപ ജോലിയും തടഞ്ഞു, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. നിയമത്തെ കുറിച്ച് അറിവില്ലാതെ തന്നെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുകയും ചെയ്തെന്ന് കത്തില്‍ എഴുതിയിരിക്കുന്നു.
ഏഴ് ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാനാണ് കര്ണ്ണന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍, ജ.ദീപക് മിശ്ര, ജ.ജെ.ചെലമേശ്വര്‍, ജ.രഞ്ജന്‍ ഗൊഗോയി, ജ.മദന്‍ ബി ലോകൂര്‍, ജ.പി.സി.ഘോഷ്, ജ.കുര്യന് ജോസഫ് എന്നീ ജഡ്ജിമാര്ക്കാണ് കത്ത് നല്‍കിയിട്ടുള്ളത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് ജസ്റ്റിസ് കര്ണനയച്ച കത്തിലാണ് കോടതിയലക്ഷ്യമുണ്ടെന്ന് ആരോപണമുയര്‍ന്നത്. തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റി. എന്നാല്‍, തന്നെ സ്ഥലംമാറ്റിയ ഉത്തരവ് ജസ്റ്റിസ് കര്ണന് സ്വയം മരവിപ്പിച്ച് ഉത്തരവിറക്കി. ഈ ഉത്തരവ് അന്നുതന്നെ സുപ്രീംകോടതി റദ്ദാക്കി.
തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനോട് ഹാജാരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി അറസ്റ്റ് വാറന്‍ പുറപ്പെടുവിപ്പിച്ചിരുന്നു.