ബിൽക്കസ് ബാനു കൂട്ടബലാത്സംഗ കേസ്; കീഴടങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാൾ സുപ്രീംകോടിയിൽ
ന്യൂഡൽഹി: കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടി ബിൽക്കസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളിൽ ഒരാൾ സുപ്രീംകോടിയെ സമീപിച്ചു.
ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടി ഗോവിന്ദ്ഭായാണ് കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടിയത്. കേസിലെ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലിൽ തിരിച്ചെത്തണമെന്നാണ് സുപ്രീംകോടതി വിധി.
ഇതിനു പിന്നാലെയാണ് കീഴടങ്ങാൻ സാവകാശം തേടി ഗോവിന്ദ്ഭായ് കോടതിയെ സമീപിച്ചത്. ജനുവരി ഏട്ടിനാണ് ഗുജറാത്ത് കലാപത്തിനിടെ ബിൽക്കസ് ബാനു ഉൾപ്പെടെ എട്ട് സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരയായത്.
14 കുട്ടികൾ ഉൾപ്പെടെ കൊലപ്പെടുകയും ചെയ്തിരുന്നു. ശിക്ഷക്കിടെ 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. രണ്ടാഴ്ചക്കകം ജയിലിൽ തിരികെ എത്തണമെന്നാണ് കോടതി നിർദേശിച്ചത്.
ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധ്യേശ്യം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കേസിലെ പ്രതികൾ.