തിരുവനന്തപുരത്ത് കാൽതെറ്റി 30 അടി താഴ്ചയിലേക്ക് വീണ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്
തിരുവനന്തപുരം: രാത്രി നടക്കാനിറങ്ങിയതിനിടെ കാൽതെറ്റി 30 അടി താഴ്ചയുള്ള കുഴിയിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി വീരസിംഹമാണ്(35) കുഴിയിൽ വീണത്.
വിഴിഞ്ഞത്തിന് സമീപത്തുള്ള മുക്കോലയിൽ റസ്റ്റോറൻറിനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. റസ്റ്റോറൻറിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് വീരസിംഹം. രാത്രിയിൽ കുഴിക്ക് സമീപത്തുകൂടി നടക്കുന