കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ച് വിടും. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയതെന്ന് റെയിൽ വേ അറിയിച്ചു.
വഴി തിരിച്ച് വിട്ട ട്രെയിനുകള്‍: എറണാകുളം ജംഗ്ഷന് - പൂനെ ജംഗ്ഷന് എക്സ്പ്രസ് ട്രെയിന്‍, മാംഗ്ലൂർ ജംഗ്ഷന് - മുംബൈ സി.എസ്.എം.ടി എക്സ്പ്രസ്, എറണാകുളം ജംഗ്ഷന് - എച്ച് നിസാമുദ്ദീന്‍, തിരുവനന്തപുരം സെന്‍ട്രല്‍ - എച്ച് നിസാമുദ്ദീന്‍ എക്സ്പ്രസ്, ലോകമാന്യ തിലക് - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്, ലോകമാന്യതിലക് - കൊച്ചുവേളി എക്സ്പ്രസ്, എച്ച് നിസാമുദ്ദീന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്, ബാവ്നഗര്‍ - കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക് - എറണാകുളം എക്സ്പ്രസ്, ഇന്‍ഡോര്‍ ജംഗ്ഷന് - കൊച്ചുവേളി എക്സ്പ്രസ്.
റദ്ദാക്കിയ ട്രെയിനുകള്‍: മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ്, മാംഗ്ലൂർ സെന്‍ട്രല്‍ - ലോക്മാന്യ തിലക്, മാംഗ്ലൂർ ജംഗ്ഷന് - മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് ട്രെയിന്‍, സാവന്ത് വാടി റോഡ് - മഡ്ഗാവ് ജംഗ്ഷന് പാസഞ്ചര്‍, ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍, മുംബൈ സി.എസ്.എംടി - മഡ്ഗാവ് ജംഗ്ഷന് കൊങ്കണ്‍കന്യ എക്സ്പ്രസ്, ലോകമാന്യ തിലക് - മാംഗ്ലൂർ സെന്‍ട്രല്‍ മത്സ്യഗന്ധ എക്സ്പ്രസ്.