മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു
ന്യൂഡൽഹി: വിദേശ മാധ്യമ പ്രവർത്തക ആസ്ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്പറേഷന് സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവനി ദിയാസ് ഇന്ത്യവിട്ടു.
കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തനം നടത്തുന്നതിന് വിസ പുതുക്കി നൽകാതെ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചതു മൂലം ഇന്ത്യ വിടേണ്ടി വന്നു എന്ന് അവർ വ്യക്തമാക്കി.
ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനെസ്സ ഡഗ്നാകിന് നിര്‍ബന്ധിതമായി രാജ്യം വിട്ടുപോകേണ്ടി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായിരിക്കുന്നത്.
മോദിയെ വിമർശിച്ചു എന്നതാണ് ഇരുവരുടെയും പേരിലുള്ള നടപടിക്ക് പ്രേരകമായ സാഹചര്യം. താൻ തയ്യാറാക്കിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ അഭിപ്രായ വ്യത്യാസമാണ് വിസ നീട്ടി നൽകാതിരിക്കാൻ കാരണമെന്ന് അവനി ദിയാസ് വ്യക്തമാക്കി.
ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം പരിമിതി പെടുന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിദേശ മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യത്ത് തുടർച്ചയായ വിസ നിയന്ത്രണങ്ങളുടെ പേരിലുള്ള നിരോധനം ആവർത്തിക്കുന്നത്..
'എന്റെ റിപ്പോർട്ടിങ് അതിരു കടന്നതിനാല്‍ വിസ നീട്ടി നല്‍കില്ലെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞു. എന്റെ ഫ്ളൈറ്റിന് 24 മണിക്കൂര്‍ മുമ്പ് ഓസ്ട്രേലിയൻ സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം രണ്ട് മാസത്തെ കാലാവധി കൂടി കാലവധി ലഭിച്ചിരുന്നു.
എന്നാൽ പിന്നീട് ഇന്ത്യന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം കാരണം എനിക്ക് ഇലക്ഷന് അക്രഡിറ്റേഷന് ലഭിക്കില്ലെന്നും അറിയിപ്പ് ലഭിച്ചു.
ജനാധിപത്യത്തിന്റെ മാതാവZന്ന് മോദി വിളിക്കുന്ന രാജ്യത്തിന്റെ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം തന്നെ ഞങ്ങള്‍ രാജ്യം വിട്ടു', ആവണി എക്സില്‍ കുറിച്ചു. ശ്രീലങ്കൻ വംശജയായ യുവ മാധ്യമ പ്രവർത്തക അവനി ദിയാസ് 2024 ഏപ്രിൽ 19 നാണ് തിരികെ പോയത്.