എംപി ഫണ്ട് വിനിയോഗം : രാജ്യസഭയിൽ കുര്യനും ലോക്സഭയിൽ തോമസും ഒന്നാമത്
തൃശൂർ: എംപിഫണ്ട് വിനിയോഗത്തിൽ രാജ്യസഭ എംപിമാരിൽ പി.ജെ.കുര്യൻ മുന്നിൽ. ലോക്സഭയിൽ കെ.വി. തോമസ് ആണ് മുന്നിൽ. രാജ്യസഭയിലെ ഒമ്പത് എംപിമാരിൽ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ 100.98% ഫണ്ട് വിനിയോഗമാണ് നിർവഹിച്ചത്. 2.82 കോടി രൂപയാണ് ബാക്കിയിരിക്കുന്നത്.
മറ്റ് എംപിമാർ (( രാജ്യസഭ), ചെലവഴിച്ചത്, ചെലവഴിക്കാനുള്ളത് ക്രമത്തിൽ- എ.കെ. ആന്റണി -99.86%, 2.57 കോടി.അബ്ദുൾ വഹാബ് -69.67%, 4.87കോടി. സി.പി. നാരായണൻ- 89.18%, 5.41 കോടി. ജോയ് എബ്രഹാം 88.80%, 5.08 കോടി. കെ.സോമപ്രസാദ് 32.19%, 3.85 കോടി. കെ.കെ.രാഗേഷ്-76.88%, 2.43 കോടി, വയലാർ രവി 98.12%, 5.45 കോടി.
ലോക്സഭ എംപിമാരിൽ കെ.വി.തോമസിന്റെ ഫണ്ട് വിനിയോഗം 119.82 ശതമാനമാണ്. ചെലവഴിക്കാനുള്ളത് 3.38 കോടി.
മറ്റ് എംപി മാർ ( ലോക്സഭ), ചെലവഴിച്ചത് , ചെലവഴിക്കാനുള്ളത് എന്നീ ക്രമത്തിൽ. പി.കെ. ശ്രീമതി -88.62%, 3.15 കോടി. കെ.സി. വേണുഗോപാൽ- 86.48%, 5.09 കോടി, മുല്ലപ്പള്ളി രാമചന്ദ്രൻ- 79.40%, 3.98 കോടി. എം.കെ. രാഘവൻ -88.58%, 3.16 കോടി, എം.ഐ. ഷാനവാസ് -78.78%, 3.77 കോടി. പി.കെ. കുഞ്ഞാലിക്കുട്ടി- 77.66%, 5.88 കോടി, ജോയ്സ് ജോർജ് --90.70%, 3.40 കോടി, പി.കരുണാകരൻ- 97.86%, 3.50 കോടി, ജോസ് കെ. മാണി -95.25%, 2.64 കോടി. പി.കെ.ബിജു- 86.62%, 4.17 കോടി. കൊടിക്കുന്നിൽ സുരേഷ് 74.08%, 4.24 കോടി. ഇന്നസെന്റ് -86.91%, 4.95 കോടി. ആന്റോ ആന്റണി -80.41%, 4.49 കോടി. എം.ബി.രാജേഷ്- 84.42%, 4.15 കോടി. ഇ.ടി. മുഹമ്മദ് ബഷീർ-80.28%, 5.22 കോടി. എൻ.കെ. പ്രേമചന്ദ്രൻ- 78.67%, 3.42 കോടി. സി.എൻ.ജയദേവൻ-103.98%, 2.01 കോടി. ശശി തരൂർ 79.89%, 3.96 കോടി, എ.സമ്പത്ത് 85.34%, 4.37 കോടി.