ന്യൂഡൽഹി: കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ യെസ് ബാങ്കിനെ എസ്.ബി.ഐയുടെയും സ്വകാര്യ ബാങ്കുകളുടെയും സഹകരണത്തോടെ രക്ഷിക്കാൻ തയ്യാറാക്കിയ പാക്കേജിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പാക്കേജിന്റെ വിജ്ഞാപനം പുറത്തുവരുന്ന മുറയ്ക്ക് ബാങ്കിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.നിബന്ധനവിജ്ഞാപനം വന്ന് മൂന്നു ദിവസത്തിനുള്ളിൽ റിസർവ് ബാങ്ക് മോറട്ടോറിയം പിൻവലിക്കും. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും. ഭരണസമിതിയിൽ എസ്.ബി.ഐക്ക് രണ്ട് പ്രതിനിധികളുണ്ടാകും. പാക്കേജിന്റെ ഭാഗമായി ബാങ്കിന്റെ മൂലധനം 1100 കോടി രൂപയിൽ നിന്ന് 6200 കോടി രൂപയായി വർദ്ധിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.1. 49 ശതമാനം ഓഹരി ഏറ്റെടുക്കുന്ന എസ്.ബി.ഐ കുറഞ്ഞത് മൂന്നു വർഷം 26 ശതമാനം നിലനിറുത്തണം
2. സ്വകാര്യ നിക്ഷേപകരുടെ 75 ശതമാനം ഓഹരികളും മൂന്നു വർഷത്തേക്ക് വിറ്റഴിക്കാൻ പാടില്ല
ന്യൂഡൽഹി: കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ യെസ് ബാങ്കിനെ എസ്.ബി.ഐയുടെയും സ്വകാര്യ ബാങ്കുകളുടെയും സഹകരണത്തോടെ രക്ഷിക്കാൻ തയ്യാറാക്കിയ പാക്കേജിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പാക്കേജിന്റെ വിജ്ഞാപനം പുറത്തുവരുന്ന മുറയ്ക്ക് ബാങ്കിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
വിജ്ഞാപനം വന്ന് മൂന്നു ദിവസത്തിനുള്ളിൽ റിസർവ് ബാങ്ക് മോറട്ടോറിയം പിൻവലിക്കും. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും. ഭരണസമിതിയിൽ എസ്.ബി.ഐക്ക് രണ്ട് പ്രതിനിധികളുണ്ടാകും. പാക്കേജിന്റെ ഭാഗമായി ബാങ്കിന്റെ മൂലധനം 1100 കോടി രൂപയിൽ നിന്ന് 6200 കോടി രൂപയായി വർദ്ധിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
നിബന്ധന
1. 49 ശതമാനം ഓഹരി ഏറ്റെടുക്കുന്ന എസ്.ബി.ഐ കുറഞ്ഞത് മൂന്നു വർഷം 26 ശതമാനം നിലനിറുത്തണം
2. സ്വകാര്യ നിക്ഷേപകരുടെ 75 ശതമാനം ഓഹരികളും മൂന്നു വർഷത്തേക്ക് വിറ്റഴിക്കാൻ പാടില്ല