മലയാള സിനിമയുടെ മാസ്സ് എൻട്രി
മലയാള സിനിമ കമ്മേർഷ്യൽ ആയിട്ടും അല്ലതെയും തിളങ്ങിയ വർഷമായിരുന്നു 2019 കരണമെന്താന്നുവച്ചാൽ കുമ്പളങ്ങി ,വൈറസ് മൂത്തോൻ അങ്ങനെ ടെക്നിക്കലി റിച്ച് ആയ സംഭവങ്ങൾ ഇറങ്ങി,മാത്രമല്ലാ നൂറുകോടി കളക്ഷൻ നേടിയ ലൂസിഫർ പോലുള്ള സിനിമകൾ ഇറങ്ങിയ വർഷം എന്ന നിലയിൽ സമ്പന്നമായ കാലം എന്ന് പറയാം.
യുവനായകന്മാർ സൂപ്പർ സ്റ്റാറുകളെക്കാൾ വെല്ലുന്ന പ്രകടനം കാണിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ സുരാജും സൗബിനും എടുത്തുപറയാവുന്ന കിടിലൻ പെർഫോമൻസ് എന്ന് പറയാം. സുരാജ് വെഞ്ഞാറമ്മൂടിന്റെയും ആസിഫലിയുടെയും ഭാഗ്യ വർഷമായിരുന്നു.സൗബിനും സുരാജും പല വേഷങ്ങളിൽ തകർത്ത് പെരുമാറി.ആസിഫലിക്കു ബ്രേക്ക് ത്രൂ ആയ വർഷമായിരുന്നു.ഈ വർഷത്തെ ആദ്യത്തെ സൂപ്പർഹിറ്റും അവസാനത്തെ ബ്ളോക് ബസ്റ്ററും ആസിഫലിയുടെ പേരിലായിരുന്നു.ആദ്യത്തേത് വിജയ് സൂപ്പറും,അവസാനം കെട്ട്യോളും .
യുവ നായകന്മാരെ സൂപ്പർ സ്റ്റാറുകളുമായി കമ്പയർ ചെയ്യുകയല്ല,അവർ വളരെ പെർഫെക്റ്റ് ആയിട്ടാണ് അഭിനയിക്കുന്നത്,കഴിഞ്ഞ പത്തുവർഷം നോക്കിയാൽ ഫഹദ്ഫാസിൽ എന്ന നടന്റെ ബ്രില്യൻസ് വ്യക്തമായിട്ടുകാണാം.കണ്ണുകൾ കൊണ്ടുള്ള അഭിനയം പ്രത്യേകിച്ച്. സൂപ്പർ സ്റ്റാറിലേക്കുള്ള വഴി തെളിയുന്നതായി കാണാം.
ആൾ ഇന്ത്യൻ ടോപ് ട്രാക്ക് റെക്കോർഡഡ് മൂവി ലൂസിഫർ ആയിരുന്നു.ഇന്ത്യൻ സിനിമയുടെ ടോപ്പിൽ മലയാള സിനിമ വന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ദൃശ്യം എന്ന സിനിമ ചൈനീസിലേക്കു റീ മെയ്ക്ക് ചെയ്തിട്ട് അവിടെ ഏറ്റവും വലിയ കളക്ഷൻനേടിയ സിനിമയായി. നമ്മുടെ ചെറിയ ഇൻഡസ്ട്രീ ലോകത്തിനുമുന്നിൽ വളർന്നുകൊണ്ടിരിക്കുകയാണ്.
യുവ തലമുറ സിനിമ കാണാൻ പോവുന്നത് നടൻമാർ ആരെന്നതിലുപരി കാസ്റ്റിംഗ് ക്രൂ നോക്കി പോവുന്ന രീതിയാണ് കൂടുതലായും.സോഷ്യൽ മീഡിയ വഴിയുള്ള അഭിപ്രായത്തിനു വളരെ പ്രാധാന്യം കിട്ടി തുടങ്ങി. സിനിമയുടെ ടെക്നോളജി നൂറു ശതമാനം കൃത്ത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തീയേറ്ററുകൾക്കു കഴിയുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. പുതിയ മൾട്ടിപ്ലക്സ് തീയേറ്ററുകൾക്കു മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്.ടെക്നോളജിയുടെ അതിപ്രസരവും പലപ്പോഴും കാണാം.ഇത് സിനിമയുടെ കണ്ടിന്യുവിറ്റി നശിപ്പിക്കുന്നതരത്തിലുള്ള ഷോട്ടുകളായിട്ടുമുണ്ട്.
കൂടുതൽ കളക്ഷൻ കിട്ടുന്ന സിനിമ നല്ലസിനിമ എന്ന അർത്ഥത്തിൽ വിലയിരുത്തുന്നത് ശരിയാവില്ല.മൂത്തോൻ ഈ വർഷം ഇറങ്ങിയതിൽ ഒരു വണ്ടർ ഫുൾ ക്രാഫ്റ്റ് പടമാണ്.എന്നാൽ മൂത്തോന് അത്ര മാരക കളക്ഷൻ ഉണ്ടായില്ല. സിനിമയിൽ കോമഡിയുടെ നിലവാരം ഇപ്പോൾ കുറഞ്ഞു എന്ന് തന്നെ പറയാം.എങ്കിലും സിറ്റുവേഷണൽ കോമഡീസ് നന്നായിട്ടു തന്നെ ഹാൻഡ്ലു ചെയ്യുന്നുണ്ട്.കോമഡിക്കു വേണ്ടി തിരക്കഥ എഴുതാതെ സിറ്റുവേഷനിൽ കോമഡി ഉൾപ്പെടുത്തുന്ന എഴുത്തുകാരുണ്ട്.നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന നിലയിലുള്ള കോമഡികളല്ലാതെ, സ്വാഭാവികമായ സംസാരങ്ങളിൽ നിന്നുള്ള കോമഡികൾക്കാണ് സ്വീകാര്യത.
പൃഥിവ് രാജിനെപ്പോലെ ഇത്രയും പ്രോഗ്രസ്സിവ് ആയി ചിന്തിക്കുന്ന ഒരു വ്യക്തി പോലും ലൂസിഫർ പോലുള്ള സിനിമകളിൽ അപ്രസക്തമായ രീതിയിൽ ഐറ്റം ഡാൻസുകൾ ഉപയോഗിക്കുന്നു എന്ന സങ്കടം ബാക്കി നിൽക്കുന്നു.ഐറ്റം ഡാൻസുകൾക്കു ഇപ്പോഴും മാർക്കറ്റ് പൊട്ടൻഷ്യൽ ഉണ്ടെന്നു വിശ്വസിക്കുന്നതിൽ സങ്കടം തോന്നുന്നു.ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ കോമഡികൾക്ക് നിലവാരമുണ്ട്,ബാക്കിയൊക്കെ പൊട്ടയാണ്.
ആസിഫ് അലി എന്ന താരത്തിനപ്പുറം അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു 2019. 2009ല്‍ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടന് ഒരു ദശാബ്ദം പിന്നിട്ടിരിക്കുകയാണ്. 2019 ന്റെ തുടക്കവും ഒടുക്കവും ആസിഫ് അലിയുടെ ഓരോ ഹിറ്റുകള്‍ക്ക് സാക്ഷ്യം വഹിച്ചാണെന്നത് മറ്റോരു പ്രത്യേകത.ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ച ചിത്രമായിരുന്നു 2019 ലെ ആദ്യ വിജയം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ജനുവരി 11നാണ് റിലീസ് ചെയ്തത്. ചിത്രത്തിലൂടെ ഈ വര്‍ഷത്തെ ഹിറ്റിന് തുടക്കമിട്ട ആസിഫ് അലിയുടേത് തന്നെയാണ് അവസാന ഹിറ്റും. നാല് കോടിയോളം മുടക്കിയ ചിത്രം 15 കോടിയ്ക്ക് അടുത്ത് കളക്ഷനും നേടി.
പോയവര്‍ഷം നടി പാര്‍വതി തിരുവോത്തിന്റെ ഗംഭീരമായ രണ്ടാം വരവിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. ഉയരെ എന്ന ഒറ്റ ചിത്രം താരത്തിന്റെ കരിയര്‍ തന്നെ മറ്റി മറിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രന് എന്ന കഥാപാത്രം പാര്‍വതിയുടെ കരിയറില്‍ വന്‍ ബ്രേക്ക് നല്‍കുകയായിരുന്നു. വൈറസിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാള സിനിമ വളർന്നു... വളർന്നു... വളർന്ന്...
അതേ മലയാള സിനിമ മാറുകയാണ്. ഒരു പത്ത് വര്‍ഷം മുമ്പുവരെ 5 കോടി രൂപയ്ക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന പടങ്ങള്‍ ബിഗ് ബഡ്ജറ്റും ബ്രഹ്മാണ്ടവും ആകുന്നിടത്താണ് രണ്ടക്കവും കടന്ന് മൂന്നക്ക കോടിയിലേക്ക് ബഡ്ജറ്റ് പോകുന്നത്. കുടുതല്‍ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ മലയാള സിനിമയ്ക്ക് മുമ്പില്‍ തുറക്കുകയാണ്. മുടക്ക് മുതല്‍ കൂടുന്നതിന് അനുസരിച്ച് ലാഭവും തിരിച്ച് പിടിക്കാന്‍ കഴിയും എന്ന വിശ്വാസം പതിയെ മലയാള സിനിമയ്ക്ക് വന്ന് കൊണ്ടിരിക്കുകയാണ്.
മുമ്പ് തിയേറ്റര്‍ കളക്ഷനെ മാത്രം ആശ്രയിച്ചിരുന്ന മലയാള സിനിമയ്ക്ക് ഇന്ന് ബിസിനസിന്റെ വിവിധ മേഖലകളാണ് തുറന്നുകിട്ടിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് വരെ സാറ്റ്ലൈറ്റ് റൈറ്റ് മാത്രമായിരുന്നു ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വരുമാനവും മലയാള സിനിമയ്ക്കായി വന്നുകൊണ്ടിരിക്കുകയാണ്.
പരീക്ഷണങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും മലയാള സിനിമ കടന്നുപോയ വർഷമായിരുന്നു 2019. ലാഭനഷ്ടങ്ങൾക്കിടയിലും വാണിജ്യപരമായും കലാമൂല്യം ലക്ഷ്യമിട്ടും നിരവധി ചിത്രങ്ങൾ വന്നുപോയൊരു വർഷം കൂടിയായിരുന്നു ഇത്. പുതിയ ചട്ടക്കൂടിൽ സിനിമ ഒരുക്കാൻ തയ്യാറായി നിരവധി പുതുമുഖ സംവിധായകരുമെത്തി. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ചെറിയ മുതൽമുടക്കിൽ എടുത്ത് വലിയ നേട്ടം കൊയ്ത തണ്ണീർമത്തൻ ദിനങ്ങൾ. ലാഭത്തിൽ മുന്നിലും ഈ ചിത്രം തന്നെയാണ്. 2 കോടിയിൽ താഴെ മുതൽമുടക്കിൽ 15 കോടി കളക്ഷൻ നേടി. മുടക്കുമുതൽ തിരിച്ചുകിട്ടിയ 25 പടങ്ങളിൽ 8 എണ്ണം മാത്രമാണ് തിയേറ്ററിലെ കളക്ഷൻകൊണ്ടു തന്നെ അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളിൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപ്പെട്ടത്. 197 പടങ്ങളിൽ 10 കോടിയിലേറെ മുതൽ മുടക്ക് 12 എണ്ണത്തിനാണ്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. 2 കോടി മുടക്കുള്ള 80 ചിത്രങ്ങളുണ്ട്.
കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമകളായിരുന്നു മലയാളത്തില്‍ വന്ന് കൊണ്ടിരുന്നത്. ഇതിന് മുടക്ക് മുതല്‍ തിരിച്ച് കിട്ടുന്നത് തിയേറ്റര്‍ റണ്ണില്‍ നിന്ന് മാത്രമായിരുന്നു. എന്നാല്‍ പലപ്പോഴും തിയേറ്റര്‍ എണ്ണം പോലും നിശ്ചയിച്ചിരുന്നത് ചിത്രത്തിലെ താരങ്ങളുടെ സ്റ്റാര്‍ വാല്യുവിന് അനുസരിച്ചായിരുന്നു. ശരാശരി 150 ചിത്രങ്ങള്‍ ഒരു വര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ട്. ഇതില്‍ വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമാണ് തിയേറ്ററില്‍ നിന്ന് മുടക്കു മുതലും ലാഭവും ലഭിക്കാറുള്ളു. അത് കൊണ്ട് തന്നെ സംവിധായകര്‍ക്ക് തങ്ങളുടെ ചിത്രങ്ങളുടെ ബഡ്ജറ്റില്‍ നിര്‍മ്മാതാവിന് വേണ്ടി ചില അഡജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടതായി വരാറുണ്ട്.
മലയാള സിനിമയിലേക്ക് ഏറ്റവും അവസാനമാണ് പുതിയ വിപണി സാധ്യതകള്‍ വന്നത്. മുമ്പ് സാറ്റലെറ്റ് റൈറ്റിനെ മാത്രം ആശ്രയിച്ചിരുന്ന സിനിമകള്‍ക്ക് പുതിയ സാധ്യതയായിട്ടാണ് ഡിജിറ്റല്‍ പ്ലാറ്റഫോമുകളിലേക്ക് കൂടി സിനിമയെ കൊണ്ട് വരാനുള്ള അവസരം ഉണ്ടാക്കിയിരിക്കുന്നത്.
നേരത്തെ സാറ്റ്ലെറ്റ് റൈറ്റുകള്‍ വരുമ്പോള്‍ താരങ്ങളുടെ മാര്‍ക്കറ്റ് വാല്യു നോക്കുമായിരുന്നു. പലപ്പോഴും ഒരു സൂപ്പര്‍ സ്റ്റാറിന്റെ മോശം സിനിമയ്ക്ക് കിട്ടിയ സാറ്റ്ലെറ്റ് റൈറ്റ് പോലും ഒരു നല്ല അഭിപ്രായം കിട്ടിയ ചെറിയ സിനിമയ്ക്ക് ലഭിച്ചെന്ന് വരില്ല. പിന്നെ ചില സിനിമകള്‍ തിയേറ്ററില്‍ നല്ല അഭിപ്രായം ലഭിച്ച ശേഷം ഇത്തരം റൈറ്റുകള്‍ വിറ്റുപോകാറുണ്ട്.
നമ്മുടെ സിനിമകള്‍ കൂടുതലാണ്. അത്രയും സിനിമകള്‍ ഓടി ലാഭം ഉണ്ടാക്കാനുള്ള സാധ്യതകള്‍ കുറവായിരുന്നു. ഒരാഴ്ച രണ്ടാഴ്ച ഓടുമ്പോള്‍ അടുത്ത സിനിമ വരും. സിനിമ എപ്പോഴും ഒരു സേഫ് ഇന്‍വെസ്റ്റ്മെന്റ് ആണെന്ന് പറയാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയാണ് ഇപ്പോള്‍ മലയാളികള്‍ ഉള്ള എല്ലായിടത്തും സിനിമ റിലീസ് ചെയ്യുന്നു എന്ന അവസ്ഥ വന്നത്