ഹോളിവുഡ് ലൊക്കേഷനിൽ നിന്നും മലയാളം മിനി മൂവി കിവൂഡാ
ഹോളിവുഡ് ലൊക്കേഷനിൽ നിന്നും മലയാളം മിനി മൂവി കിവൂഡാ
ബ്രിസ്ബൻ:ഹോളിവുഡ് മൂവികളുടെ ഇഷ്ട ലൊക്കേഷനായി മാറിക്കഴിഞ്ഞ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നിന്നും ഒരു മലയാളം മിനി മൂവി .നവാഗതനായ ഡോ.വിജയ് മഹാദേവൻ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന സിംബോളിക് ത്രില്ലർ ചിത്രത്തിന്റെ പുതുമകൾ ഇതുകൊണ്ടു മാത്രം തീരുന്നില്ല .
വിദേശങ്ങളിൽ കുപ്രസിദ്ധരായ മാഫിയ ബൈക്കി ഗ്യാങ്ങുകളുടെ സാന്നിത്യമാണ് ഇതിലൊന്ന് .ഓസ്ട്രേലിയ ,ന്യൂസിലാൻഡ് താരങ്ങൾക്കൊപ്പം ഒരു പോലീസ് ഓഫീസറും ചിത്രത്തിൽ വേഷമിടുന്നു .
ഗോൾഡ്കോസ്റ്റിനു പുറമെ ഇന്ത്യയിലും ദുബായിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ,സൗണ്ട് ,കളർ ഗ്രേഡിംഗ് തുടങ്ങിയവ നിർവഹിച്ച സാങ്കേതിക പ്രവർത്തകരിൽ ഭൂരിഭാഗവും യു കെ ,ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് .
ഇതുകൊണ്ടു തന്നെ വൻകിട ചിത്രങ്ങളുടെ ബജറ്റിലാണ് ചിത്രം പുറത്തിറങ്ങുക .ലോകത്തെ നടുക്കിയ കൂട്ടക്കുരുതി ആധാരമാക്കി രചിച്ച ചിത്രത്തിന്റെ പേരിലുമുണ്ട് പുതുമ .കന്നടയിൽ ബധിരൻ എന്ന് അർഥം വരുന്ന കിവൂഡാ എന്നാണ് പേരിട്ടിരിക്കുന്നത് .ഓസ്ട്രേലിയയിലെ മെഡിക്കൽ സ്പെഷ്യലൈസ്ഡ് ഫെല്ലോഷിപ് എക്സാമിൽ ടോപ്പ് സ്കോറിൽ അവാർഡ് നേടിയ ഏക മലയാളി എന്ന നിലയിൽ ശ്രെദ്ധേയനാണ് ഡോ .വിജയ്.കലാലയ ,യൂണിവഴ്സിറ്റി തലങ്ങളിൽ ശ്രെധേയരായിരുന്നവരാണ് അഭിനേതാക്കളിൽ മിക്കവരും.ഉസ്താദ് ഹോട്ടൽ ,ബാംഗ്ളൂർ ഡേയ്സ് ഫെയ്യീം പ്രവീൺ പ്രഭാകറാണ് എഡിറ്റിങ് നിർവഹിക്കുന്നത് .
പ്രതിഭാധനരായ ഒരു സംഘം പ്രഫഷനലുകളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ചിത്രത്തിന് ഒന്നേകാൽ മണിക്കൂറോളം ദൈർഘ്യമുണ്ട് .ഓസ്ട്രേലിയൻ സ്കൂൾ ഓഫ് ഇന്ത്യൻ ആർട്സ് ,വൺ ഡ്രോപ്പ് ക്രിയേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .മലയാളത്തിന് പുറമെ തമിഷിലും ഇംഗ്ളീഷിലും ചിത്രം റിലീസ് ചെയ്യുമെന്ന് ഏഷ്യ ഡയറക്ടർ ഡോ .അമീർഹംസ പറഞ്ഞു .
-തോമസ് ടി ഓണാട്ടു (ബ്രിസ്ബൻ )