കാഞ്ഞാറിനെ വീണ്ടും സിനിമയിലെടുക്കുന്നു.
കാഞ്ഞാര്‍: കാഞ്ഞാറിനെ വീണ്ടും സിനിമയിലെടുക്കുന്നു. സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായ കാഞ്ഞാര്‍ കൈപ്പകവലയെ വീണ്ടും മിനിസ്ക്രീനിലെത്തിക്കാന് ജിത്തു ജോസഫ്-മോഹന്‍ലാല്‍ ടീം വീണ്ടും എത്തുന്നു. ദ്യശ്യം 2 എന്ന സിനിമയുടെ ലോക്കേഷനാണ് കാഞ്ഞാറിനു സമീപം കൈപ്പകവലയില്‍ ഒരുങ്ങുന്നത്. ദ്യശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് നടത്തിയ അതേ സ്ഥലത്തു വച്ചു തന്നെയാണ ദ്യശ്യം 2 വിന്റെയും ലൊക്കേഷന്‍ സെറ്റ് ചെയ്തിരിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണ് ദൃശ്യം 2.
കാഞ്ഞാര്‍ സിനിമാക്കാരുടെ ഇഷ്ട്ടസ്ഥലം
നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായി മാറിയ കാഞ്ഞാര്‍ ഇന്ന് സിനിമാക്കാരുടെ ഇഷട്ട സ്ഥലമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ പുറപ്പാട് എന്ന സിനിമയില്‍ തുടങ്ങി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്, കുഞ്ഞീക്കൂനന്, രസതന്ത്രം, വെറുതെ ഒരു ഭാര്യ, പാപ്പി അപ്പച്ച, കഥ പറയുമ്പോള്‍, ഇവിടം സ്വര്‍ഗമാണ്, വാത്സല്യം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, വെള്ളിമൂങ്ങ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ജവാന് ഓഫ് വെള്ളിമല, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അരയന്നങ്ങളുടെ വീട്, മനസിനക്കരെ, സ്വപ്ന സഞ്ചാരി, സ്വലെ, മേരിക്കുണ്ടൊരു കുഞ്ഞാടു, എത്സമ്മ എന്ന ആണ്‍കുട്ടി, പളുങ്ക്, ദ്യശ്യം, തുടങ്ങി ദ്യശ്യം2 വരെ ഏത്തി നില്ക്കുന്ന നൂറോളം സിനിമകളില്‍ കുടയത്തൂര്‍, കാഞ്ഞാര്‍, പ്രദേശങ്ങളുടേ ദ്യശ്യ ഭംഗി മിനിസ്ക്രീനില്‍ ചെറുതും ,വലുതുമായ റോളുകളില്‍ എത്തി കഴിഞ്ഞു. ചില സിനിമകളുടെ ഭാഗ്യ ലൊക്കേഷനാണു കാഞ്ഞാര്‍, കുടയത്തൂര്‍ പ്രദേശങ്ങള്‍. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളിലായി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നൂറ് കണക്കിന് സിനിമകളാണ് ഇവിടം കേന്ദ്രീകരിച്ച് ചിത്രീകരിച്ചത്.
ടൂറിസത്തിലും, സിനിമയിലും കാഞ്ഞാറിനു വലിയ പങ്കുണ്ടെങ്കിലും അടിസ്ഥന സൗകര്യകുറവ് എല്ലാത്തിനും തടസ്സമാകുന്നു.