ജോർജുകുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയിട്ട് ഇന്ന് അഞ്ച് വർഷം
ഇന്ന് ഓഗസ്റ്റ് 2, ജോർജു കുട്ടിയും ഭാര്യ റാണിയും മക്കൾക്കൊപ്പം തൊടുപുഴയിൽ ധ്യാനം കൂടാൻ പോയ ദിവസം. സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ദിവസമാണിത്. അവർ ധ്യാനം കൂടാൻ പോയതിന്റെ അഞ്ചാം വാർഷികമാണിന്ന്. ജോര്‍ജുകുട്ടിയുടെ ധ്യാന യാത്രയുടെ വാര്‍ഷികം ആഘോഷമാക്കുകയാണിപ്പോൾ സോഷ്യല്‍ മീഡിയ.
അഞ്ച് വര്‍ഷം മുമ്പ് ഡിസംബറിലാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്തതെങ്കിലും ചിത്രത്തിലെ നിര്‍ണായക ദിനമായി പറയുന്നതു ഓഗസ്റ്റ് രണ്ടാം തിയതിയാണ്. ചിത്രത്തിൽ ഒന്നിലേറെ സീനുകൾ ഓഗസ്റ്റ് രണ്ടിന് ജോർജു കുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയെന്നു പറയുന്നുണ്ട്.
ആ ഡയലോഗ് സിനിമ റിലീസ് ചെയ്ത നാളുകളിൽ തന്നെ വൻ ഹിറ്റായിരുന്നു. മലയാളത്തിലെ അതുവരെയുള്ള കലക്ഷന്‍ റെക്കോഡുകള്‍ എല്ലാം മറികടന്ന് ആദ്യ അമ്പത് കോടി ചിത്രമായി മാറിയ ദൃശ്യം ഇന്നും ആളുകള്‍ ചര്‍ച്ച ചെയ്യുന്നു. ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ച ചിത്രം പിന്നീട് സോഷ്യൽ മീഡിയകളിലും നിറഞ്ഞിരുന്നു. ജോര്‍ജുകുട്ടിയുടെ കേസ് അന്വേഷിക്കാന്‍ സേതുരാമയ്യരും സാം അലക്സും എല്ലാം എത്തുന്ന തരത്തില്‍ കഥകളും വിഡിയോകളും ആരാധകര്‍ ഇതിനോടകം ഇറക്കിയിട്ടുണ്ട്.
പഴയകാല ഹിറ്റ് ജോഡികളായ മോഹൻലാലും മീനയും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു ദൃശ്യം. ബാലതാരങ്ങളായി അഭിനയിച്ച അൻസിബയും എസ്തറും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കുടുബചിത്രം എന്ന് രീതിയില്‍ തുടങ്ങി മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ അവസാനിപ്പിച്ച സിനിമയായിരുന്നു ദൃശ്യം.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, അവസാനം ചൈനീസ് ഭാഷയിലേക്കും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മിച്ചത്. കലഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, നീരജ് മാധവ്, റോഷൻ ബഷീർ, കുഞ്ചൻ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.