ബാലുഅണ്ണന് ദൂരെ പ്രോഗ്രാമുകള്‍ക്ക് പോകുമ്പോള്‍ ലക്ഷ്മിചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്, ഇപ്പഴും അത്രയേ ഉള്ളൂ’: മനസ്സ് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ഇഷാന് ദേവ്
ബാലഭാസ്ക്കറിന്റെയും മകള്‍ ജാനിയുടെയും വേര്‍പാട് നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇനിയും അതില്‍ നിന്നും മുക്താരായിട്ടില്ല മലയാളികള്‍. പ്രിയപ്പെട്ടവര്‍ പോയ ദു:ഖത്തില്‍ ഇനി എങ്ങനെ ലക്ഷ്മി ജീവിക്കും എന്നത് ഏവരുടെയും മനസ്സില്‍ ഒരു സങ്കടം തന്നെയാണ്. ലക്ഷ്മി ഹോസ്പിറ്റല്‍ വിട്ട് വീട്ടിലെത്തിയ വാര്‍ത്തയും വിഷമത്തോടയാണ് മലയാളികള്‍ കണ്ടിരുന്നത്.
വീട്ടിലെത്തിയ ലക്ഷ്മിയെ നേരില്‍ പോയി കണ്ടതായി അറിയിച്ചിരിക്കുകയാണ് ബാലഭാസ്ക്കറിന്റെ സുഹൃത്തും ഗായകനുമായ ഇഷാന് ദേവ്. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ ഇഷാന് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ലക്ഷ്മിയെ ഒരമ്മയെ പോലെ കാണുകയാണെന്ന് തുടങ്ങുന്ന കുറിപ്പ് തുടങ്ങുന്നത്. അണ്ണന് പ്രോഗ്രാമിനായി ദൂരത്തേക്ക് പോയിരിക്കുകയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാണ് ബാലഭാസ്ക്കറിന്റെ വീട്ടിലെത്തിയത്. സാധാരണ അണ്ണന് ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ എന്ന് ഇഷാന് പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന് വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..
എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന് പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു
ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങള്‍ കാണിക്കുന്നകരുതലും ,പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ല