മമ്മുട്ടിയുടെ സമയം തെളിഞ്ഞു, പ്രേക്ഷകരെ ത്രില്ലടിപ്പിക്കും ഈ സ്ട്രീറ്റ് ലൈറ്റ് . . .
മമ്മുട്ടിയുടെ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയായി സ്ട്രീറ്റ് ലൈറ്റിനെ വിലയിരുത്താം.
ആദ്യാവസാനം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയാണിത്.
അഞ്ച് കോടി വിലമതിക്കുന്ന ഒരു ഡയമണ്ട് നെക്ലേസ് മോഷണം പോയത് കണ്ട് പിടിക്കാനിറങ്ങിയ പൊലീസ് ഓഫീസറായി മികച്ച പ്രകടനമാണ് മമ്മുട്ടി കാഴ്ചവച്ചിരിക്കുന്നത്.
സാധാരണ പൊലീസ് അന്വേഷണങ്ങളില്‍ നിന്നും വേറിട്ട ഒരു അന്വേഷണ രീതിയാണ് മമ്മുട്ടിയുടെ കഥാപാത്രം ഇവിടെ കൈകാര്യം ചെയ്യുന്നത്.
സാമൂഹിക പ്രസക്തിയുള്ള സന്ദേശവും സ്ട്രീറ്റ് ലൈറ്റ് വഴി പുതുമുഖ സംവിധായകന് ശ്യം ദത്ത് പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.
കോമഡി താരങ്ങളായ ഹരീഷ് കണാരനും ധര്മജന് ബോള്‍ഗാട്ടിയും സ്ഥിരം പാത വിട്ട് ഗൗരവമായ റോളുകളാണ് ഈ സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ഇരുവരെയും കൂടാതെ തമിഴകത്തെ പ്രമുഖ സ്റ്റണ്ട് താരം ശെല്വയെയും കേന്ദ്രീകരിച്ചാണ് കഥ പ്രധാനമായും മുന്നോട്ട് പോകുന്നത്.
ഇടക്കിടെ ഫ്ളാഷ് ബാക്കിലൂടെ പ്രേക്ഷകരെ കൂടുതല്‍ ഗൗരവമായ തലങ്ങളിലേക്ക് സിനിമ കൊണ്ടു പോകുന്നുമുണ്ട്.
തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചു നിര്‍ത്താനും ആകാംക്ഷയില്‍ നിര്‍ത്താനും കഴിഞ്ഞതില്‍ തീര്‍ച്ചയായും തിരക്കഥാകൃത്തിനും സംവിധായകനും അഭിമാനിക്കാം.
പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എഡിറ്റിങ്ങുമെല്ലാം ഏറെ മികവ് പുലര്‍ത്തി.
നവാഗതനായ ഫവാസ് മുഹമ്മദിന്റേതാണ് കഥ. ജോയ് മാത്യു, നീന കുറുപ്പ്, ലിജോ മോള്, തമിഴ് താരമായ മൊട്ട രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
ആദര്‍ശ് എബ്രഹാമാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
മമ്മുട്ടിയുടെ വിജയചിത്രങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും ഇടം പിടിക്കുന്ന സ്ട്രീറ്റ് ലൈറ്റ് മലയാള സിനിമക്ക് പുതിയ പ്രകാശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്