മധുരരാജ 30 കോടി ക്ലബ്ബിൽ
മമ്മൂട്ടി നായകനായി എത്തിയ ചിത്രം മധുരരാജ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഓരോദിവസവും ചിത്രത്തെ കാണാനുള്ള തിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രം 32 കോടി പിന്നിട്ടിരിക്കുകയാണ്.നാലു ദിവസം കൊണ്ടാണ് ചിത്രം 30 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്.നെല്സന് ഐപ്പ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സും പീറ്റര്‍ ഹെയ്ന്റെ ഫൈറ്റുകളും ചിത്രത്തിന് മിഴിവേകി.
അനുശ്രീ , ഷംന കാസിം , മഹിമ നമ്പ്യാര്‍ അന്ന രാജന് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര് കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് ബോള്‍ഗാട്ടി, ബിജുക്കുട്ടന്, സിദ്ധിഖ്, എം ആര് ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്‍ത്തല ജയന്, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, എന്നിവര്‍ക്കും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു