ഇരുതലമൂരിയുമായി മൂന്ന് പേരെ പിടികൂടി.
കുമളി: അതിർത്തി ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ഇരുതല മൂരിയുമായി മൂന്ന് പേരെ പിടികൂടി ഇവർ സഞ്ചരിച്ചിരുന്ന കെ, എൽ, 10 എ,വി 2510 രജിട്രേഷൻ കാറിന്റെ ഡിക്കിക്കുള്ളിൽ പൈപ്പ് കൊണ്ട് നിർമ്മിച്ചു ബോക്സിൽ മണ്ണിൽ സൂക്ഷിച്ചിരുന്ന ഇരുതലമൂരിയെയാണ് കണ്ടെത്തിയത്.
ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്ക് ഇടയിൽ
എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത് തമിഴ്നാടിലെ മേട്ട്പാളയത്ത് നിന്നും കട്ടപ്പനയ്ക്ക് എത്തിച്ച രണ്ട് കിലോ തൂക്കംവരുന്ന ഇരുതലമൂരിയേ അഞ്ച് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തുന്നതിന് കൊണ്ടുവന്നതാണെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം.
ഇടുക്കി കട്ടപ്പന, മേട്ടുകുഴി ഭാഗത്ത് ഇടവക്കേടത്ത്, കേട്ടത് വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ അരുൺ (36) കട്ടപ്പന മേട്ടുകുഴി ആലക്കൽ വീട്ടിൽ വർഗീസ് മകൻ അനീഷ് (33) എറണാകുളം,കുന്നത്തുനാട് തിരുവണ്ണൂർ, കോക്കാപ്പള്ളി കുട്ടശ്ശേരി വീട്ടിൽ മാത്യു മകൻ എൽദോ (47) എന്നിവരെയാണ് പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ റ്റി,സി സുനിൽ രാജ് ,ഇന്റ്ജെൻസ് ഓഫീസർ ഷിബു മാത്യു ,ഉദ്യേഗസ്ഥരായ സി,വി കൃഷ്ണകുമാർ,ഹാപ്പിമാേൻ, ബാബു എം.കെ, അനൂപ് സോമൻ,സുരേഷ് കെ.എം എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ തേക്കടിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.