ബിജെപി പുറത്താക്കിയ ഒബിസി മോര്‍ച്ചാ നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ഋഷി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. കൊടകര കുഴല്‍പ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ഉയര്‍ത്തി ഋഷി പല്‍പ്പു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് ബിജെപി നേതൃത്വം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഋഷി പല്പ്പുവിനെ ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേതായിരുന്നു നടപടി.
വിഷയത്തില്‍ ഋഷി പല്‍പ്പു പ്രതികരണം-
“എനിക്ക് എന്റെ പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കുന്നില്ല. കോണ്‍ഗ്രസില്‍ ചേരുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എനിക്കെതിരെ നടപടിയെടുത്ത ശേഷം കാരണം കാണിക്കല്‍ നോട്ടീസ് പോലും അയച്ചിട്ടില്ല. എനിക്കൊപ്പമുള്ളവരോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ഞാന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. പാര്‍ട്ടിക്ക് ഒരു നിര്‍ദേശം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. അച്ചടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമെ നടത്തിയിട്ടുള്ളൂ. പാര്‍ട്ടിയെ ഇപ്പോഴും തള്ളിപറഞ്ഞിട്ടില്ല. രാഷ്ട്രീയ പരമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.”
നടപടിക്ക് കാരണമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് മഹാമാരി പടരുമ്പോള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടാതെ സേവനാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാ വഹിച്ചു കൊണ്ട് തൃശൂര്‍ ബിജെപി പ്രവര്‍ത്തകര്‍ മാതൃകാ പരമായി ഒരു സഹപ്രവര്‍ത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവര്‍ത്തിക്ക് തൃശൂര്‍ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴല്‍പണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നാണം കെടുത്തി കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതും പോരാതെ ‘സേവാ ഹി സംഘടന് ‘ ആഹ്വാന ദിനത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂര്‍ ജില്ലാ നേതൃത്വം.’
‘അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴല്‍പ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാര്‍ട്ടി പൂജ്യമായതില്‍ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് ! കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ഇന്നും ഈ പാര്‍ട്ടിയെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം. ബിജെപിയ്ക്ക് അപമാനമായ, ഭാരമായി മാറിയ ൗേേലൃ ംമേെല ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതല്‍ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂര്‍ ജില്ലയിലെ ഓരോ പ്രവര്‍ത്തകന്റെയും ആവശ്യം.’