വാക്സിന് നയം മാറ്റിയത് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചെന്ന് മുരളീധരന്; മോദിസര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാരെന്ന് സുരേന്ദ്രന്
സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സിന് നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. വികേന്ദ്രീകൃത വാക്സിന് നയമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരമാണ് നയം മാറ്റമെന്ന് വി മുരളീധരന് പറഞ്ഞു.
അതേസമയം, വാക്സീന് സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രം നേരിട്ട് ചുമതലകള്‍ ഏറ്റെടുക്കുന്നതെന്ന വിമര്‍ശനവും മുരളീധരന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഉന്നയിക്കുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യവാക്സിന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടായിരുന്നു കുറിപ്പ്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും ബൃഹുത്തായ സൗജന്യവാക്സീന് വിതരണമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്സീന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സംഭരിക്കും. പണം നല്കി സ്വകാര്യ ആശുപത്രിയിലും വാക്സീന് സ്വീകരിക്കാന്‍ സൗകര്യമുണ്ട്. ഒരുഡോസിന് പരമാവധി 150 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാം.
സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സീന് നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷേ വാക്സീന് സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഉദാഹരണത്തിന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തതു പോലെ കേരളത്തില്‍ ജനുവരി മാര്‍ച്ച് മാസങ്ങളില്‍ നല്കിയ 63 ലക്ഷം ഡോസില്‍ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തത്. ആ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മുഴുവന്‍ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സൗജന്യ ഭക്ഷധാന്യ വിതരണം ദീപാവലിവരെ നീട്ടുമെന്നും പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു.’- വി മുരളീധരന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്സിന് അനുവദിച്ചതോടെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും. വാക്സിന് വിതരണം വരും ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ നല്കുന്ന ആശ്വാസം വലുതാണ്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷന്‍ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബന്ധത വ്യക്തമായി.
എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് തുടരുമ്പോള്‍ ആശുപത്രികള്‍ക്ക് വാക്സിനേഷന് വിലയേക്കാള്‍ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂ. കുട്ടികള്‍ക്കുള്ള വാക്സിനായി പരീക്ഷണങ്ങള്‍ നടത്തുന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. 23 കോടി വാക്സിന് ഡോസുകള്‍ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്സിനേഷന്റെ വേ?ഗതയില്‍ ലോകത്ത് ഒന്നാമതായി. രാജ്യത്തെ ഏഴ് കമ്പനികള്‍ വ്യത്യസ്ത വാക്സിനുകള്‍ നിര്‍മ്മിക്കുന്നതും മൂന്ന് വാക്സിന് പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതും രാജ്യത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണെന്നും സുരേന്ദ്രന് പറഞ്ഞു.