‘എത്രക്കോടിക്കാണ് ഇവരെ വിലക്കെടുത്തത്’; യുഡിഎഫ്, ബിജെപി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കായി ചാനല്‍ റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച മെയില്‍ പങ്കുവെച്ച് സുരേന്ദ്രന്
തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി തങ്ങളുടെ മാധ്യമപ്രവര്‍ത്തര്‍ക്ക് ചാനല്‍ അയച്ച സന്ദേശം പങ്കുവെച്ചായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. യുഡിഎഫിന്റേയും ബിജെപിയുടേയും വാര്‍ത്തകള്‍ ശേഖരിക്കുന്നനായി ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയതായി അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം. ഇതില്‍ സിപിഐഎമ്മിന്റെ വാര്‍ത്തകള്‍ക്കായി ടീമിനെ രൂപീകരിക്കാത്തതിനെതിരെയാണ് കെ സുരേന്ദ്രന് രംഗത്തെത്തിയിരിക്കുന്നത്. പിണറായി വിജയന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണോ അതോ പ്രലോഭിപ്പിച്ചാണോ സര്‍വ്വേ നടത്തിയതും ക്യാപ്റ്റന്‍ പദവി വാങ്ങിയതെന്നും സുരേന്ദ്രന് ചോദിക്കുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് പിണറായി വിജയന് മനസിലാക്കണമെന്നും സുരേന്ദ്രന് തന്റെ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
സുരേന്ദ്രന്റെ പ്രതികരണം-
Dear All,
As Editor intsructed, its time to start real political stories. The election is the most appropriate time for gossips, speculations, analysis, and of course factual reporting. Besides existing arrangements, we are forming special teams for political stories. All assigned have to nurture sources, pan Kerala, and start doing stories.
For Congress and UDF– Shibukumar, Kamalesh, Syam, and Bidin will be the Team
For BJP— Kamalesh, Sandeep, and Joshy will be the Team.
You are supposed to do stories from your bureau/region as usual and state stories, especially for this period. Constituency change speculations, inner-patry discussions, rifts, preparations etc shall come as stories. All may not be ‘confirmed ‘ news but as Editor pointed out, this is the flavour of present time rather, we have to make it so. All seniors in this loop will help you with cotnributions. So kindly start immediately, don’t fail us as we have great expectations.
Sindhu…..
തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയന് മനസിലാക്കണം. റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഈ മെയിലില്‍ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന് ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല. താങ്കള്‍ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സര്‍വ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആര്. ഏല്‍പ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവില്‍ നിന്ന് പരസ്യ ഇനത്തില്‍ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കള്‍ക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാര്‍ട്ടിയുടെ ബഹിഷ്കരണം അവസാനിപ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്റെ മകനെ മുന്‍നിര്‍ത്തി എ. കെ. ജി സെന്ററില്‍ നടത്തിയതുപോലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തല്ക്കാലം താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.