കേന്ദ്രം വില്‍പ്പനയ്ക്ക് വച്ച ബെല്‍-ഇഎംഎല്‍ ഏറ്റെടുത്ത് സംസ്ഥാനം; പൊതുമേഖല സംരക്ഷിക്കുമെന്ന് മന്ത്രി ഇപി ജയരാജന്
കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വെച്ച കാസര്‍ഗോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെല്‍ ഇഎംഎല്‍ സംസ്ഥാനത്തിന് കൈമാറാന്‍ അനുമതിയായെന്ന് മന്ത്രി ഇപി ജയരാജന്.
എല്‍ഡിഎഫ് ഗവണ്മെന്റ് നടത്തിയ ശക്തമായ പരിശ്രമങ്ങളുടെ ഫലമായാണ് ബെല്ലിന്റെ ഓഹരിയായ 51 ശതമാനം കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
മന്ത്രി ഇപി ജയരാജന്റെ വാക്കുകള്‍:
കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വെച്ച കാസര്‍ഗോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെല്‍ ഇ എം എല്‍ കേരളത്തിന് കൈമാറാന്‍ അനുമതിയായി. എല്‍ ഡി എഫ് ഗവണ്മെന്റ് നടത്തിയ ശക്തമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്ഥപനത്തില്‍ ബെല്ലിന്റെ ഓഹരിയായ 51 ശതമാനം കൈമാറാന്‍ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് ആന്റ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വെച്ച കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം ഏറ്റെടുത്തിരുന്നു. കേന്ദ്രം വില്‍ക്കാന്‍വെച്ച പാലക്കാട്ടെ ഇന്‍സ്ട്രുമെന്റേഷനും ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാടിന്റെ നന്മയുടെയും ക്ഷേമത്തിന്റെയും ഭാഗമായ പൊതുമേഖലയെ സംരക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിന്റെ ഭാഗമാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിങ്ങ് കന്പനി (കെല്) ക്കു കീഴിലുള്ള യൂണിറ്റായിരുന്നു കാസര്‍ഗോട്ടെ ഇലക്ട്രിക്കല്‍ മെഷീന് ലിമിറ്റഡ് ( ഇ എം എല്‍) എന്ന സ്ഥാപനം. അക്കാലത്ത് നല്ലനിലയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. 2010 ല്‍ 51 ശതമാനം ഓഹരി കേന്ദ്ര സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ ഭാഗമാക്കി അവരുടെ യൂണിറ്റാക്കി മാറ്റി. റെയില്‍വേക്കും പ്രതിരോധ വകുപ്പിനും ആവശ്യമായ ആള്‍ട്ടര്‍ മീറ്ററായിരുന്നു പ്രധാന ഉല്പാദനം. നിറയെ ഓര്‍ഡര്‍ ലഭിച്ചെങ്കിലും ഭെല്ലില്‍നിന്ന് പിന്തുണ ലഭിച്ചില്ല. 2016 ല്‍ നഷ്ടക്കണക്കു പറഞ്ഞ് സ്ഥാപനം അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങി.
ഈ അവസരത്തിലാണ് ഏറ്റെടുക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവന്നത്. അതിനുള്ള നടപടികളും അതിവേഗം മുന്നോട്ടു കൊണ്ടുപോയി. എന്നാല്‍, അനുമതി നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ കാണിച്ചതിനാല്‍ ഏറ്റെടുക്കല്‍ വൈകി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സ്ഥാപനം കടുത്ത അവഗണനയാണ് നേരിട്ടത്. രണ്ട് വര്‍ഷത്തോളമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല. 150 സ്ഥിരം ജീവനക്കാരടക്കം 174 പേര് ജോലി ചെയ്തിരുന്നു. ഇവരുടെ അവസ്ഥ പരിതാപകരമാണ്. പ്രതിസന്ധി നേരിടാന്‍ അഞ്ചര കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കി.
തൊഴിലാളികളുടെ പ്രയാസം കണക്കിലെടുത്ത് രണ്ട് തവണയായി 30 ലക്ഷം രൂപയും നല്കി. 2019–20 ബജറ്റില്‍ പത്ത് കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനഃരുദ്ധാരണത്തിനായി നീക്കിവെച്ചിരുന്നു. കൈമാറ്റം നടക്കാത്തതിനാല്‍ ഈ തുക വിനിയോഗിക്കാനായില്ല. റിയാബിന്റെയും മറ്റും മേല്‍നോട്ടത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തി.
ഓഹരി കൈമാറാന്‍ കേന്ദ്രം അനുമതി നല്കിയ സാഹചര്യത്തില്‍ ഇനി ഡയറക്ടര്‍ ബോര്‍ഡാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും ബെല്ലിന്റെയും 4 പ്രതിനിധികളും സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയുമാണ് ബോര്‍ഡിലുള്ളത്. ഓഹരി കൈമാറ്റം നടന്നാലുടന്‍ സ്ഥാപനത്തിന്റെ പുനഃരുദ്ധാരണത്തിനും നവീകരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിച്ച് സ്ഥാപനത്തെ പുതിയ കാലത്തിന് അനുസരിച്ച് ഉയര്‍ത്താനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.