ലോക്ക്ഡൗണ്‍: വിവിധ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ പതിനാറ് വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കേരളത്തിലൂടെ കടന്നു പോകുന്ന വിവിധ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ഏകദേശം പതിമൂന്നോളം സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം വീക്ക്ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി എറണാകുളം, മംഗലാപുരം തിരുവനന്തപുരം, നിസാമുദ്ധീന്‍ തിരുവനന്തപുരം വീക്ക്ലി തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുളളത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ ഗതാഗതം മതിയെന്നാണ് ദക്ഷിണ റെയില്‍വേയുടേയും തീരുമാനം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തില്ല. സംസ്ഥാനത്തിന് അകത്തേക്ക് വരുന്നതിനും, പുറത്തേക്ക് പോകുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടാകും. ജില്ലാ അതിര്‍ത്തികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സാധിധ്യം ഉറപ്പാക്കി പരിശോധന നടത്തും. ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് അടക്കം സമയം ക്രമീകരിച്ച് കടകള്‍ തുറന്നേക്കും. ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കേണ്ടന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സര്‍ക്കാര്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്. രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ ലോക് ഡൗണ്‍ അല്ലാതെ മറ്റുമാര്‍ഗങ്ങള്‍ അല്ലാതെന്ന വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാനം അടച്ചിടുന്നത്.
മെയ് എട്ട് മുതല്‍ പതിനാറ് വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം വിവിധ തലങ്ങളില്‍ നിന്നും വന്നിരുന്നു. മിനി ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക തലത്തില്‍ വിലയിരുത്തലുണ്ടായിരുന്നു.