പുജ്യം’ തോല്‍വി: പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിക്കും
നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിക്കും. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്നായിരുന്നു യോഗത്തിലൂണ്ടായ വിലയിരുത്തല്‍. എല്‍ഡിഎഫ് യുഡിഎഫ് അനുകൂല മുസ്ലീം ധ്രുവീകരണം ഉണ്ടായി. ബിജെപി ബിഡിജെഎസിന് വിമര്‍ശനം
ബിഡിജെഎസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ആയില്ലെന്ന് ബിജെപി വിലയിരുത്തി.
2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനം വോട്ടുകളായിരുന്നു എന്‍ഡിഎക്ക് കിട്ടിയിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 15.56 ശതമാനം വോട്ടുമായിരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസിനും മത്സരിച്ച എല്ലായിടത്തും നന്നേ ഇടിഞ്ഞു. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ 6,975 വോട്ടുകളുടെ ഇടിവോടെയായിരുന്നു കെ സുരേന്ദ്രന് ദയനീയമായി മൂന്നാമതെത്തിയതെന്നതും ശ്രദ്ധേയമായിരുന്നു.
അതേസമയം കഴക്കൂട്ടത്ത് പാര്‍ട്ടി വേണ്ടപോലെ പ്രവര്‍ത്തിച്ചില്ലെന്ന പരാതി ശോഭാ സുരേന്ദ്രന് വിഭാഗത്തിനുമുണ്ട്. എന്നാല്‍ നാളെയോ മറ്റന്നാളോ ആയി കോര്‍ കമ്മിറ്റി യോഗങ്ങള്‍ ചോരാതെ പരസ്യ പ്രതികരണങ്ങള്‍ ഉയരാന്‍ സാധ്യതയില്ല. ഫലപ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമാണ് തോല്‍വിയില്‍ പാര്‍ട്ടി നേതൃത്വത്തിന് നേരെ സംശയത്തിന്റെ മുന നീളുന്നത്. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആയിരുന്ന ശോഭാ സുരേന്ദ്രന്റെ ആയിരക്കണക്കിന് അഭ്യര്‍ത്ഥനാ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നത് ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന് പക്ഷം രംഗത്തെത്തിയിരുന്നു. കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ അനുയായിയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടത്തിയതെന്നാണ് ഇവരുടെ വാദം.
ശോഭയെ തോല്‍പ്പിക്കാന്‍ മുരളീധര പക്ഷം ശ്രമിച്ചെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഈ സംഭവം. ഇത് തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് കൈയുണ്ടെന്നതിന്റെ തെളിവാണെന്നും ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നു. കഴക്കൂട്ടത്ത് അവസാന നിമിഷമായിരുന്നു ശോഭയെ കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു കേന്ദ്ര തീരുമാനം.
ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലം നോട്ടമിട്ടിരുന്ന വി മുരളീധരനെ പ്രകോപിതനാക്കിയെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും മറുപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നു. അതിനാല്‍ തന്നെ പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവം വി മുരളീധരനെ പ്രതിരോധത്തിലാക്കും. ഏറെ പ്രതീക്ഷയോടെ ഇറങ്ങി ശക്തമായ പ്രചരണം കാഴ്ചവച്ചിട്ടും ഉണ്ടായ തിരിച്ചടി വരും ദിനങ്ങളില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ചേരിപ്പോരിന് വഴിവെയ്ക്കും. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരും.