ഭരണ തുടര്‍ച്ച പ്രവചിച്ച് റിപ്പോര്‍ട്ടര്‍ -പി മാര്‍ക്ക് പോസ്റ്റ് പോള്‍ സര്‍വ്വേ; എല്‍ഡിഎഫിന് 79 സീറ്റുകള്‍ വരെ, യുഡിഎഫ് 60-66
സംസ്ഥാനത്ത് എല്‍ഡിഎഫ് 72 മുതല്‍ 79 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തുടരുമെന്ന് പ്രവചിച്ച് റിപ്പോര്‍ട്ടര്‍ ടിവി-പി മാര്‍ക്ക് പോസ്റ്റ് പോള്‍ സര്‍വ്വേ. യുഡിഎഫിന് 60 മുതല്‍ 66 സീറ്റുകള്‍ വരെയും എന്‍ഡിഎയ്ക്ക് പരമാവധി മൂന്നു സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. സ്വതന്ത്രര്‍ പരമാവധി ഒരു സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു.
എല്‍ഡിഎഫിന് 42% വോട്ടും യുഡിഎഫിന് 39% വോട്ടും ബിജെപിക്ക് 18 % വോട്ടും ലഭിക്കും. വടക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 20 മുതല്‍ 24 സീറ്റുകള്‍ വരെ ലഭിക്കും. മധ്യ കേരളത്തില്‍ എല്‍ഡിഎഫിന് 24 മുതല്‍ 27 സീറ്റുകള്‍ വരെയും യുഡിഎഫിന് 20 മുതല്‍ 22 സീറ്റുകള്‍ വരെയും ലഭിക്കും. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 25 മുതല്‍ 30 വരെയും യുഡിഎഫിന് 19 മുതല്‍ 22 വരെയും സീറ്റുകള്‍ ലഭിക്കും.
വോട്ട് ശതമാനം (വടക്കന്‍ കേരളം)
എല്‍ഡിഎഫ് – 42 %
യുഡിഎഫ് – 39 %
ബിജെപി – 16 %
സീറ്റുകളുടെ എണ്ണം (വടക്കന്‍ കേരളം)
എല്‍ഡിഎഫ് – 20- 24
യുഡിഎഫ് – 20-24
ബിജെപി – 0- 1
വോട്ട് ശതമാനം (മധ്യ കേരളം)
എല്‍ഡിഎഫ്- 42
യുഡിഎഫ് – 40
ബിജെപി – 17
മറ്റുള്ളവര്‍ – 1
സീറ്റുകളുടെ എണ്ണം (മധ്യ കേരളം)
എല്‍ ഡിഎഫ് – 24- 27
യുഡിഎഫ്- 20- 22
ബിജെപി- 0- 1
വോട്ടിംഗ് ശതമാനം ( തെക്കന്‍ കേരളം)
എല്‍ഡിഎഫ്- 40%
യുഡിഎഫ് – 38%
ബിജെപി- 20%
മറ്റുള്ളവര്‍ – 2%
സീറ്റുകളുടെ എണ്ണം ( തെക്കന്‍ കേരളം)
എല്‍ഡിഎഫ് – 25- 30
യുഡിഎഫ് – 19- 22
ബിജെപി – 0- 1
സ്വതന്ത്രര്‍- 0- 1
പിണറായി വിജയന് തന്നെ അടുത്ത മുഖ്യമന്ത്രിയാവണമെന്ന് സര്‍വ്വേയിലെ ഭൂരിപക്ഷ അഭിപ്രായവും. 36% പേരാണ് പിണറായി വിജയന് തന്നെ അടുത്ത അഞ്ചു വര്‍ഷം സംസ്ഥാനത്തെ നയിക്കണമെന്ന് അഭിപ്രായപ്പെട്ടത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവണമെന്ന് 23% പേരും രമേശ് ചെന്നിത്തലയാവണമെന്ന് 10% പേരും അഭിപ്രായപ്പെട്ടു. വടക്കന്‍, മധ്യ കേരളത്തിലുള്ളവരും മുഖ്യമന്ത്രി പിണറായി തന്നെയാവണമെന്ന് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തില്‍ സംതൃപ്തരാണെന്ന് 22 ശതമാനം പേരും ഏറെക്കുറെ സംതൃപ്തരാണെന്ന് 32% പേരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. ചിലകാരണങ്ങളാല്‍ അതൃപ്തരാണെന്ന് 31% പേരും അതൃപ്തര്‍ 15% പേരും അഭിപ്രായം രേഖപ്പെടുത്തി. ഹിന്ദു വിഭാഗത്തില്‍ നിന്ന് സംതൃപ്തരാണെന്ന് 31% പേരും മുസ്ലീം വിഭാഗത്തില്‍ നിന്ന് 19 % പേരുമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ചിലകാരണങ്ങളാല്‍ അതൃപ്തരാണെന്ന്് 33% പേരും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും പ്രവര്‍ത്തന മികവിനാണ് ഭൂരിഭാഗം വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയതെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച ഘടകം ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയും പിഎസ്സി വിവാദങ്ങളുമാണെന്ന് സര്‍വ്വേയില്‍ പറയുന്നു.