മാസ്കില്ല, സാമൂഹ്യ അകലമില്ല; സംസ്ഥാനത്ത് ഒറ്റ ദിവസം പിഴയായി ഈടാക്കിയത് 46 ലക്ഷം രൂപ
മാസ്ക് ധരിക്കാത്തതിന് കഴിഞ്ഞ 24 മണിക്കൂറിനകം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15011 കേസുകള്‍. സമൂഹ്യഅകലം പാലിക്കാത്തിന് 5862 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 46,53789 രൂപയാണ് ഒരു ദിവസം കൊവിഡ് നിയന്ത്രണ ചട്ട ലംഘനത്തിന് പിഴയായി ഈടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിനിമാ തിയറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ്, കോംപ്ലകസ്, നീന്തല്‍ക്കുളം, പാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്ഡത്തനം തല്‍തക്കാലം വേണ്ടെന്ന് ഇന്നു നടന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര് എന്ന് നിജപ്പെടുത്തി.