ആര്‍ടിപിസിആര്‍: രാജ്യത്തെ ഉയര്‍ന്ന നിരക്ക് കേരളത്തില്‍; കുറവ് ഒഡിഷ
ആര്‍ടിപിസിആര്‍ പരിശോധനയില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍. 1700 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയുണ്ടെങ്കിലും ഫലം ഉടന്‍ ലഭ്യമാകാത്തതിനാല്‍ പലരും സ്വകാര്യ ലാബുകളെയാണ് സമീപിക്കുന്നത്.
കേരളത്തിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഏറ്റവും കൂടിയ നിരക്ക് അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലാണ്. 1200 രൂപയാണ് പരിശോധന നിരക്ക്. വീട്ടിലെത്തി സാംപിള്‍ സ്വീകരിക്കുമ്പോള്‍ 1500-1750 രൂപയും.
ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് ഒഡിഷയിലാണ്. 400 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്. പഞ്ചാബില്‍ 500 ഉം ആന്ധ്രപ്രദേശില്‍ 499 രൂപയുമാണ് നിരക്ക്. ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികളുള്ള മഹാരാഷ്ട്രയില്‍ 500- 800 വരെ. മഹാരാഷ്ട്ര സര്‍ക്കാര്‍ പലപ്പോഴായി ഇടപെട്ട് നിരക്ക് കുറക്കുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ 500-700 വരേയും ഹരിയാന- 500, തെലങ്കാന-500, ഉത്താരഖണ്ഡ്-500, രാജസ്ഥാന്-800, ദല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍
-800 മുതല്‍ 1200 വരെ, ഗുജറാത്ത്-900, ബംഗാള്‍-950, എന്നിങ്ങനെയാണ് ആര്‍ടിപിസിആര്‍ നിരക്ക്.
അതേസമയം കേരളത്തില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്റ് എക്സപ്ലോസീന് സേഫ്റ്റി ഓര്ഗനൈസേഷന് അറിയിച്ചിരുന്നു. പെസോയും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്നാണ് കേരളത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത സജ്ജമാക്കിയത്.
കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് പറഞ്ഞു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം തുടരാനാണ് തീരുമാനം. നിലവില്‍ ദിവസം 204 ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 98.61 ടണ്‍ മെഡിക്കല്‍ ഓക്സിജനേ ആവശ്യമുള്ളൂ.