നടന് ആദിത്യന് ആത്മഹത്യക്ക് ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തി
സീരിയല്‍ നടന് ആദിത്യന് ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച് നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. തൃശൂരില്‍ വെച്ചാണ് സംഭവം നടന്നത്. തൃശൂര്‍ ജില്ല ആശുപത്രിയില്‍ ആദിത്യനെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടി അമ്പിളി ദേവിയുടെ ഭര്‍ത്താവ് കൂടിയാണ് ആദിത്യന്.
കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മലുള്ള പ്രശ്നങ്ങള്‍ ചാനലുകളില്‍ വാര്‍ത്തയായിരുന്നു. നിരവധി ചാനലുകളില്‍ അമ്പിളി ദേവിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ തെളിവുകള്‍ സഹിതം ആദിത്യന് അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമ്പിളി ദേവിയും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നലെ വീട്ടിലെത്തി ആദിത്യന് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി നോരമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടിരുന്നു. ീട്ടിലെത്തി തന്നെയും വീട്ടുകാരെയും കത്തികാട്ടി ആദിത്യന് ഭീഷണിപ്പെടുത്തി. കൂത്തും വെട്ടികൊല്ലും എന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങികൊണ്ടുവന്ന വസ്ത്രവും അയാള്‍ വലിച്ചെറിഞ്ഞു എന്നാണ് അമ്പിളി ദേവി പറഞ്ഞത്.
അമ്പിളി ദേവിയുടെ വാക്കുകള്‍:
‘ഞങ്ങളുടെ വീട്ടിലുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍, ആ ചെറുക്കന്റെ അണ്ണാക്കില്‍ അത് ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാള്‍ പറഞ്ഞത് എന്നില്‍ വളരെ വിഷമമുണ്ടാക്കി.
സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോള്‍ എന്തോപോലെ തോന്നി. ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു അപ്പുവിന് കൊടുക്കാന്‍ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റില്‍ ചവിട്ടി. പോക്കറ്റില്‍ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീര്‍ത്തുകളയും എന്ന രീതിയില്‍ സംസാരിച്ചു. ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നു പറഞ്ഞു.’