പ്രതിദിന കൊവിഡ്-19 രോഗികള്‍ കുത്തനെ ഉയര്‍ന്നു; 3.3 ലക്ഷം പേര്‍ക്ക് രോഗബാധ
ഇന്ത്യയില്‍ ഇന്നും പ്രതിദിന കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 2263 പേര് കൊവിഡ്-19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര് കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കൊവിഡ്-19 മുക്തി നേടിയത്.
കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 1,86,920 പേര്‍ക്ക ഇതുവരേയും ജീവന് നഷ്ടപ്പെട്ടു. 13,54,78,420 പേര് ഇതുവരേയും രാജ്യത്ത് കൊവിഡ്-19 വാക്സിന് സ്വീകരിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം, ഛത്തീസ്ഗണ്ഡ്, കേരളം, ഗോവ, സിക്കിം, ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്ന് അതത് സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്.
മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേരും വാക്സിന് എടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
കേരളത്തില്‍ ഇന്നലെ 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.