വിന്‍ഡോസ് ഹാക്കിനു പിന്നില്‍ റഷ്യയോ?
സ്ട്രോണ്ഷ്യമാണ് വിന്‍ഡോസിലെ ചെറിയ സെക്യൂരിറ്റി പാളിച്ച മുതലെടുത്തു ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എടുത്തതെന്ന് വിന്‍ഡോസ്. വിന്‍ഡോസില്‍ ഗ്രാഫിക്സ് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന Win32k.sys എന്ന ഫയല്‍ ഹാക്കര്‍മാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഗൂഗിള്‍ ഇന്നലെ ചൂണ്ടികാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിന്‍ഡോസ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
മുന്‍പ് ഫ്രഞ്ച് TV നെറ്റ് വര്‍ക്കിനേയും US ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സൈറ്റിനേയും ആക്രമിച്ച ചരിത്രം സ്ട്രോണ്ഷ്യത്തിനുണ്ട്. സ്ട്രോണ്‍ഷ്യം ഒരു റഷ്യന്‍ ഗ്രൂപ്പ് ആണെന്നും, അവരുടെ താല്പര്യങ്ങള്ക്ക് വേണ്ടിയല്ല മറിച്ചു മേക്സികൊയുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, റഷ്യന്‍ ഗവണ്മെന്റ് തന്നെയാണ് ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
മുന്‍പുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇവര്‍ റഷ്യന്‍ പൗരന്മാരോ, അല്ലെങ്കില്‍ അടുത്ത റഷ്യന്‍ ബന്ധമുള്ള ആളുകളോ ആണെന്ന ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇവരെപ്പറ്റി ലഭ്യമായിട്ടില്ല. മൈക്രോസോഫ്റ്റ് രഹസ്യമായി പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഈ പ്രശ്നത്തിനെപ്പറ്റിയുള്ള വിവരം പക്ഷെ ഗൂഗിള്‍ പുറത്തു വിട്ടത് ടെക് ലോകത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
വിന്‍ഡോസില്‍ ഗ്രാഫിക്സ് വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഫയല്‍ ആണ് ഹാക്കിംഗിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്. ഗ്രാഫിക്സിന്റെ അടിസ്ഥാന ഫയല്‍ ആയതിനാല്‍ ഇതു ഡിലീറ്റ് ചെയ്താല്‍ വിന്‍ഡോസ് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. അടുത്ത ആഴ്ചയോടെ ഈ പ്രശ്നത്തിനുള്ള പാച്ച് പുറത്തിറക്കും എന്ന് വിന്‍ഡോസ് അറിയിച്ചിട്ടുണ്ട്. അത് വരെ സ്വന്തം കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടില്ല എന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാനേ തല്കാലം നിവൃത്തിയുള്ളു.
മൈക്രോസോഫ്റ്റിന് പ്രതികരിക്കാന്‍ ഒരു ആഴ്ചത്തെ സമയം കൊടുത്ത ശേഷമാണ് ഗൂഗിള്‍ ഈ വിവരം പുറത്തു വിട്ടതെന്നാണ് ഗൂഗിളിന്റെ വിശദീകരണം. വിന്‍ഡോസിലെ ഇതുവരെ പരിഹരിക്കപ്പെടാത്ത ഈ പാളിച്ച ഇപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അതിനാലാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തു വിടുന്നതെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു.