മെയ് ഒന്ന് മുതല്‍ വാക്സിന് വിതരണം ഉദാരമാക്കുന്നു; 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് നല്‍കും
കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ വാക്സീന് വിതരണം കൂടുതല്‍ ഉദാരമാക്കാന്‍ തീരുമാനം. മെയ് 1 മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് വിതരണം ചെയ്ത് തുടങ്ങാനാണ് തീരുമാനം. പൊതുവിപണിയിലും വാക്സിന് ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്.നിര്‍മ്മാതാക്കള്‍ പകുതി വാക്സിന് കേന്ദ്രസര്‍ക്കാരിന് നല്‍കും. രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായകമായ തീരുമാനം പുറത്തെത്തിയത്.
വാക്സിന് വിതരണത്തിന്റെ മൂന്നാംഘട്ടം ഉദാരവും ത്വരിതവുമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്കാന് തീരുമാനമെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്സിന് വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ കൊവിഡ് മുന്‍നിര പോരാളികളേയും രണ്ടാം ഘട്ടത്തില്‍ 60 വയസ് കഴിഞ്ഞവരേയും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരേയുമാണ് പരിഗണിച്ചിരുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വിദഗ്ധ ഡോക്ടര്‍മാരുമായും ഫാര്‍മസി കമ്പനികളുമായും ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയോട് സംസാരിച്ചു. രണ്ടാം ഘട്ടത്തില്‍ നഗരങ്ങളില്‍ വ്യാപകമായി രോഗബാധ ഉണ്ടാവുന്നുണ്ടെന്ന് മോദി പറഞ്ഞു.
അതിവേഗത്തിലാണ് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മോദിയുടെ ചര്‍ച്ച. രാജ്യത്ത് ഇന്നലെ മാത്രം 2,73810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 1,78,619 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം പിന്നിട്ടു.