ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
ചെയര്‍മാനായി ജോസ് പുന്നൂസ്, വൈസ് ചെയര്‍മാനായി ടോമി മ്യാല്‍ക്കരപ്പുറത്ത്, സെക്രട്ടറിയായി ഫിലിപ്പ് മടത്തില്‍, സമിതി അംഗങ്ങളായി തോമസ് കര്‍ത്തനാല്‍, പീറ്റര്‍ കുളങ്ങര, ജോസഫ് കുരുവിള എന്നിവരടങ്ങുന്ന കമ്മറ്റിയേയും തെരെഞ്ഞെടുത്തു.
2008 -2010 ല്‍ ഫോമ ട്രഷറര്‍, പിന്നീട് ബൈലോ കമ്മറ്റി ചെയര്മാന്, അഡൈ്വസറി കമ്മറ്റി വൈസ് ചെയര്മാന്, വെസ്റ്റേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്, ഹൗസിങ് പ്രൊജക്റ്റ് വൈസ് ചെയര്മാന്, എന്നിങ്ങനെ നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തനമികവുള്ള വ്യക്തിയാണ് ശ്രീ ജോസഫ് ഔസോ.
2018 - 2020 കാലഘട്ടത്തില്‍ ഏറ്റവുമധികം വീടുകള്‍ ഫോമാ വില്ലേജിനായി കൊണ്ടുവന്നത് ജോസഫ് ഔസോ ആയിരുന്നു
ചെയര്‍മാനായ ശ്രീ ജോസ് പുന്നൂസ്, ഹൂസ്റ്റണിലെ സ്ഥിരതാമസക്കാരനും, മാഗിന്റെ സജീവ പ്രവര്‍ത്തകനുമാണ്. ജോസ് പുന്നൂസും, അദ്ദേഹത്തിന്റെ ഭാര്യ ആലീസും, സ്വപ്രയത്നത്താല്‍ സ്വായത്തമാക്കിയ പത്തനാപുരത്തുള്ള കോടികള്‍ വിലമതിക്കുന്ന ഒരേക്കര്‍ സ്ഥലം ഫോമാ പാര്‍പ്പിട പദ്ധതിക്ക് സംഭാവനയായി നല്‍കിയിരുന്നു. അവിടെയാണ് ഇപ്പോള്‍ ആദ്യത്തെ പ്രൊജക്റ്റ് ആരംഭിക്കുന്നത്.
വൈസ് ചെയര്‍മാനായി തെരെഞ്ഞെടുത്ത ടോമി മ്യാല്‍ക്കരപ്പുറത്ത് മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ മുന്‍ പ്രസിഡന്റും ക്നാനായ കാത്തലിക് കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാണ്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്.
സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഫിലിപ്പ് മടത്തില്‍ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കെ.സി.എ. എന്‍.എ യുടെ സെക്രട്ടറിയും,ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ ചെയര്‍മാനും ആണ്. അമേരിക്കന്‍ കര്‍ഷക ശ്രീയുടെ ചീഫ് കോര്‍ഡിനേറ്റര്‍ ആയും, ഫ്രണ്ട്സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.
പാര്‍പ്പിട പദ്ധതിയുടെ സമതിയംഗമായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ തോമസ് കര്‍ത്താനാല്‍ മിഷിഗണിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്, സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി, മിഷിഗണ്‍ മലയാളീ ലിറ്റിററി അസോസിയേഷന്, തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകാംഗവുമാണ്. ഫോകാനയുടെയും, ഫോമയുടെയും പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.
ഷിക്കാഗോയില്‍ മലയാളികള്‍ക്കിടയില്‍, സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സമിതിയംഗമായി നിയോഗിക്കപ്പെട്ട പീറ്റര്‍ കുളങ്ങര. മിഡ്വെസ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ്, ഫോമ സെന്‍ട്രല്‍ റീജിയന് വൈസ് പ്രസിഡന്റ്, ദേശീയ സമിതിയംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
മറ്റൊരു സമിതിയംഗമായ ജോസഫ് കുരുവിള, ഫിലാഡല്‍ഫിയയിലെ മലയാളികള്‍ക്ക് സാജന് എന്നപേരില്‍ വളരെ സുപരിചിതനായ വ്യക്തിയാണ്. ഫിലാഡല്‍ഫിയയിലെ മലയാളി അസോസിയേഷന് ((MAP) ന്റെ സജീവ പ്രവര്‍ത്തകനാണ്. 2019 ല്‍ നിര്‍വ്വാഹക സമിതിയംഗമായിരുന്നു അദ്ദേഹം ഇപ്പോള്‍ മെമ്പര്‍ഷിപ് സമിതിയുടെ ചെയര്‍പേഴ്സനാണ്.
ഫോമയുടെ യശസ്സ് വാനോളമുയര്‍ത്തിയ പദ്ധതിയാണ് ഫോമാ പാര്‍പ്പിട പദ്ധതി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും, തല ചായ്ക്കാന്‍ ഇടമില്ലാത്ത നിര്‍ദ്ധനര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നാല്‍പ്പത് വീടുകള്‍ പ്രളയത്തിന് ശേഷം നല്‍കിയിട്ടുണ്ട് . 2008 -2010 കാലഘട്ടത്തിലും ഫോമായുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാല്പതോളം വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. ഫോമയുടെ വരുംകാല പാര്‍പ്പിട പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പുതിയ സമിതിക്ക് കഴിയട്ടെയെന്നു
ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.