അഡ്വ .ഇ .കെ .ജോസഫ് (89 ) നിര്യാതനായി .സംസ്ക്കാരം ഞായറാഴ്ച .
തൊടുപുഴ :തൊടുപുഴ ബാറിലെ സീനിയർ അഭിഭാഷകൻ .മുതലക്കോടം കൊല്ലംപറമ്പിൽ (എരണക്കൽ ) അഡ്വ .ഇ .കെ .ജോസഫ് (89 ) നിര്യാതനായി .സംസ്ക്കാരം 07 .03 .2021 ഞായർ ഉച്ചകഴിഞ്ഞു രണ്ടിന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ പരേതയായ എലിസബത്ത് അന്തീനാട് പുതിയിടത്തു കുടുംബാംഗം .മക്കൾ :ഷൈനി തോമസ് ,തറയിൽ (വഴിത്തല ),ഹണി ജോർജ് ,വാഴയിൽ ,(ചീങ്കല്ലു ,മോനിപ്പിള്ളി),സിന്ധു റോഷൻ ,പീടികപ്പറമ്പിൽ (തൊടുപുഴ ) ,മരുമക്കൾ:ഡോ.ടി .എസ്.തോമസ് (മേരിമാതാ ഹോസ്പിറ്റൽ (വഴിത്തല ),ഡോ .ഡി .ജോർജ് ,വാഴയിൽ ,മോനിപ്പിള്ളി (കാർഡിനൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ,ചീങ്കല്ല്)പി .ബി .റോഷൻ (സർഗം സ്റ്റുഡിയോ ,തൊടുപുഴ )
കൊച്ചുമക്കൾ :ഡോ .ക്ലിന്റൺ തോമസ് ,മീര തോമസ് ,ദീപക് ജോർജ് ,ഹീരാ റോഷൻ .
1960 ഏപ്രിൽ മാസത്തിൽ ബി .എൽ .പരീക്ഷ പാസ്സായി . 1960 ജൂൺ മുതൽ തൊടുപുഴയിലെ വിവിധ കോടതികളിൽ അഡ്വ .പി .വി .മാത്യു ചെമ്പരത്തിയുടെ കീഴിൽ പരിശീലനം തുടങ്ങി .1962 ഫെബ്രുവരിയിൽ അഭിഭാഷകനായി തൊടുപുഴയിൽ തന്നെ പ്രാക്ടീസ് ആരംഭിച്ചു .
ആ കാലഘട്ടത്തിൽ മലബാർ കുടിയേറ്റക്കാരുടെയും തിരു -കൊച്ചി പ്രദേശത്തെ വനം കൈയേറ്റക്കാരുടെയും അവകാശ സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുവാൻ മലനാട് കർഷക യൂണിയൻ എന്ന കർഷക സംഘടനയും ,കർഷക തൊഴിലാളി പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയും രൂപീകരിക്കുവാൻ മുൻകൈയെടുത്തു .ഫാ .ജോസഫ് വടക്കൻ ,ബി .വെല്ലിങ്ടൺ ,ജോൺ മാഞ്ഞൂരാൻ എന്നിവരുടെ സഹപ്രവർത്തകനായി സമരങ്ങൾ നടത്തി .മലബാർ മേൽ ചാർത്തുകൾ റദ്ദാക്കുകയും വനം കയ്യേറ്റക്കാരുടെ മാഗ്നാകാർട്ട എന്ന പേരിൽ ,അറിയപ്പെടുന്ന മണിയങ്ങാടൻ കമ്മിറ്റി ശുപാർശകൾ സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചു ഉദ്ദേശം 25 ലക്ഷത്തോളം കുടിയേറ്റക്കാർക്കും കൈയേറ്റക്കാർക്കും അഭയം നൽകി .1967 ൽ നടന്ന അസംബ്ലി -പാർലമെന്റ് തെരെഞ്ഞെടുപ്പുകളിൽ സജീവ സാന്നിധ്യമായിരുന്നു .1967 ൽ മുകുന്ദപുരം പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും പിന്മാറുകയായിരുന്നു .
1967 മാർച്ചിൽ രൂപീകൃതമായ ഇടതുപക്ഷ സർക്കാരിന്റെ ഏകോപന സമിതി അംഗമായി .സംസ്ഥാന ഭക്ഷ്യ ഉപദേശക സമിതി ,ഭൂപരിഷ്കരണം നടപ്പിലാക്കുന്ന ഉന്നതാധികാര സമിതി ,എന്നിവയിൽ അംഗമായി .1987 ൽ കേരളം സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഡയറക്ടറായി .എറണാകുളം -ഇടുക്കി ടെലികോം ഉപദേശകസമിതി അംഗമായി .ഇടുക്കി ജില്ലയുടെ രൂപീകരണത്തിനും ഇടുക്കി ജുഡീഷ്യൽ ഹെഡ് ക്വാർട്ടേഴ്സ് തൊടുപുഴയിൽ സ്ഥാപിച്ചു കിട്ടുന്നതിനും മുൻകൈ എടുത്തു .1996 -97 കാലഘട്ടത്തിൽ ബാർ അസോസിയേഷൻ പ്രെസിഡന്റായി .1963 നവംബർ മാസം മുതൽ 1978 നവംബർ ഒന്ന് വരെ മുനിസിപ്പാലിറ്റി നിലവിൽ വരുന്നതുവരെ 15 വര്ഷം പഞ്ചായത്തു മെമ്പറായും പ്രവർത്തിച്ചു .