അതിന് മാത്രം വളര്‍ന്നിട്ടില്ല’; ശോഭ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി, ‘എന്‍ഡിഎയിലേക്ക് ക്ഷണിക്കേണ്ടത് സിപിഐഎമ്മിനെ’
മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല. ക്ഷണിക്കാന്‍ നല്ലത് ഭരിക്കുന്ന പാര്‍ട്ടിയായ സിപിഐഎമ്മിനെയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ് മുസ്ലീംലീഗ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍ഡിഎയിലേക്ക് വന്നാല്‍ സ്വീകരിക്കാമെന്ന ശോഭ സുരേന്ദ്രന്റെ ക്ഷണത്തെ പുച്ഛിച്ച് തള്ളുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ശോഭ ബിജെപിയില്‍ നിന്നും പുറത്താണെന്നും അവര്‍ എന്തിനാണ് അങ്ങനെയൊരു ചൂണ്ടയിട്ടതെന്നറിയില്ലെന്നും മജീദ് പറഞ്ഞു. ലീഗിനെ സംബന്ധിച്ചിടത്തോളം ബിജെപിയുമായി സഹകരിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. രാജ്യത്ത് സിപിഐഎം ഉള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിച്ചുനിന്ന് പോരാടുകയാണ്. മതന്യൂന പക്ഷങ്ങള്‍ക്ക് ഒരിക്കലും അവരുമായി സഹകരിക്കാന്‍ പറ്റില്ല. ജനാധിപത്യവും മതേതരത്വവും പാര്‍ലമെന്റും ജുഡിഷ്യറിയും എല്ലാം ബിജെപി കുഴപ്പത്തിലാക്കി. അതിനെതിരെ പോരാടുന്നതിനിടയില്‍ എങ്ങനെയാണ് ബിജെപിയുമായി സഹകരിക്കുന്നതെന്നും മജീദ് ചോദിച്ചു.
മുസ്ലീംലീഗ് വിഷയത്തിലുള്ള തന്റെ നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന് ഇന്നും രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. എന്നാല്‍ ആ വര്‍ഗ്ഗീയ നിലപാട് ഉപേക്ഷിച്ച് നരേന്ദ്രമോദിയുടെ ദേശീയ നയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളാന്‍ ബിജെപി തയ്യാറാണെന്നാണ് താന്‍ പറഞ്ഞതെന്ന് ശോഭ സുരേന്ദ്രന് വിജയ യാത്രയുടെ പാലക്കാട് വേദിയില്‍ പറഞ്ഞു. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ബിജെപി നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് താന്‍ അവതരിപ്പിച്ചതെന്നും ശോഭ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനുള്ള മറുപടിയായാണ് താന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നുമായിരുന്നു ശോഭയുടെ പ്രതികരണം.
ശോഭ സുരേന്ദ്രന്റെ വാക്കുകള്‍: ”രാഹുല്‍ ഗാന്ധി കടലില്‍ മുങ്ങിച്ചാകാന്‍ നിക്കുമ്പോള്‍ ലൈഫ് ജാക്കറ്റുമായി രക്ഷിക്കാന്‍ സീതാറാം യെച്ചൂരി വരില്ലെന്ന് കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ക്ക് പറയാനാകുമോ?, ഇല്ല കാരണം രാഹുല്‍ ചെറുപ്പമാണെങ്കിലും മാര്‍കിസ്റ്റ് തറവാട്ടിലെ കാരണവര്‍ രാഹുല്‍ തന്നെയാണ്. ആ സ്ഥാനം യെച്ചൂരി രാഹുലിന് തന്നെയാണ് നല്‍കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ അവര്‍ കളിക്കുന്ന രാഷ്ട്രീയ നാടകം നമ്മള് കാണുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു ഐശ്വര്യ കേരള യാത്ര നടത്തുകയുണ്ടായി. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം യഥാര്‍ഥത്തില്‍ വിജയരാഘവനാണ്. ആലത്തൂര്‍ എംപിയെ കോണ്‍ഗ്രസിന് കിട്ടിയത് വിജയരാഘവന്റെ നാവ് കൊണ്ടാണ്.
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു. കെ മുരളീധരന് അച്ഛന്റെ കൈയ്യും പിടിച്ച് അംഗനവാടിയിലേക്ക് പോകുന്നത് പോലെ രാഷ്ട്രീയത്തിലേക്ക് എത്തിയയാളാണ്. അദ്ദേഹം എന്റെ തൂക്കം നോക്കാന്‍ നില്‍ക്കേണ്ട. 2014ല്‍ വടക്കാഞ്ചേരിയില്‍ അടിയറവ് പറയിപ്പിച്ചതിന്റെ കൊതിക്കെറുവാണ് അദ്ദേഹത്തിന് എന്നോടുള്ളത്. എന്റെ തൂക്കം ഞാന്‍ നോക്കിക്കോളാം. എന്റെ അച്ഛന് കൂലിപ്പണിയെടുക്കുന്ന പാവപ്പെട്ട ഒരു കര്‍ഷകനായിരുന്നു. അച്ഛന്റെ രാഷ്ട്രീയ മേല്‍വിലാസത്തിലല്ല ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. എന്നാല്‍ ആ വര്‍ഗ്ഗീയ നിലപാട് ഉപേക്ഷിച്ച് നരേന്ദ്രമോദിയുടെ ദേശീയ നയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായി വന്നാല്‍ ബിജെപിയ്ക്ക് ഉള്‍ക്കൊള്ളനാകും എന്ന് ഞാന്‍ പറഞ്ഞിരുന്നു. ആമാശയത്തിന്റെ കാര്യം മാത്രം നോക്കുന്ന മുരളീധരന് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാകാത്തതാണ്. അതെ ഞങ്ങള്‍ ഭീകരത ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം ചേരാന്‍ തയ്യാറായ ഒരു കക്ഷിയുമായി കശ്മീരില്‍ സഹകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് ഞാന്‍ പറഞ്ഞത്. അതില്‍ മാറ്റമില്ല.”