സുംബാ സിമ്പിളാണ് , പവർഫുള്ളും..
കൊച്ചി : നൃത്തം എന്നത് ഒരു കലയാണ്, പല വിധത്തിലുള്ള നൃത്തരൂപങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും ചെറിയ കാലം കൊണ്ട് കേരളക്കര കീഴടക്കുകയാണ് സുംബാ ഡാന്‍സ്. സുംബയ്ക്കുള്ള സവിശേഷതകള്‍ തന്നെയാണ് ഇതിന് കാരണം . ഇന്ന് പലരുടെയും ചിന്ത . ശരീരം എങ്ങനെ ഫിറ്റായി സൂക്ഷിക്കാം എന്നതാണ്. അതിന് ഏറ്റവും നല്ലത് സുംബാ തന്നെ. തടി കുറയാനുള്ള വ്യായാമമുറയായും അതിനൊപ്പം ഹാപ്പ്നസിനുള്ള വേദിയായും സുംബാ മാറുന്നുവെന്നതാണ് സത്യം. കേരളത്തിലെ അറിയപ്പെടുന്ന സുംബാ ഇൻസ്ട്രക്ടർ ഷൈനി ആന്റണി റൗഫ് സുംബാ വിശേഷങ്ങളുമായി മെട്രൊ വാർത്താ ഓൺലൈനിൽ
എങ്ങനെയാണ് സുംബായിലേക്ക് ഷൈനി എത്തുന്നത്.
നാല് വർഷങ്ങൾക്ക് മുമ്പ് കോട്ടയത്തെ പ്രമുഖ ക്ലബിൽ നടന്ന സുംബാ ട്രയിനിംഗ് പ്രോഗ്രാമിലാണ് ആദ്യമായി സുംബായിൽ പങ്കെടുക്കുന്നത്. ആദ്യദിവസങ്ങളിൽ തന്നെ ഈ ഡാൻസ് കൂടുതൽ എനർജിയും ഹാപ്പ്നസും നൽകുന്നതായി എനിക്ക് ബോധ്യപ്പെട്ടു. അങ്ങനെ പ്രാക്ടീസ് മൂന്ന് വർഷത്തോളം തുടർന്നു. ഇതിനിടയിൽ ഒരു സോഷ്യൽ കമ്മിറ്റ്മെന്റ് എന്ന നിലയിൽ ഇതിനെ എങ്ങനെ വളർത്താമെന്ന ചിന്തയിൽ നിന്നാണ് സുംബാ പ്രചരണപരിപാടികൾ ആരംഭിച്ചത്. പിന്നീട് രണ്ട് ദിവസത്തെ ട്രയിനിംഗ് പ്രോഗ്രാമിൽ ബ്ലാംഗ്ലൂരിൽ പോയി പങ്കെടുത്തു. അതോടെ ഇൻസ്ട്രക്ടർ എന്ന നിലയിലേക്ക് വളർന്നു പിന്നീടാണ് സുംബാ പ്രചരണപരിപാടികളിലേക്ക് എത്തുന്നത്.
സുംബായിലൂടെ സോഷ്യൽ കമിറ്റ്മെന്റ്
നമ്മൾ ഭൂമിയിൽ ജീവിക്കുന്നത് തന്നെ സന്തോഷമായി ജീവിക്കുവാനാണ്. ഹാപ്പ്നസ് ആണ് ഒരു മനുഷ്യനേറ്റവും ആവശ്യം. ഇത് സുംബാ നൽകുന്നുവെന്നാണ് എന്റെ പക്ഷം.കഴിഞ്ഞ ഞായാറാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ ഡാൻസിംഗ് എവേ ഫ്രം അഡിക്ഷൻസ് എന്ന പേരിൽ ഒരു പ്രോഗ്രാം ചെയ്തു. മെഡിക്കൽ കോളേജിൽ നിന്നുള്ള കുട്ടികളാണ് പ്രധാനമായും പങ്കെടുത്തത്. ഒളശ അന്ധവിദ്യാലയത്തിലെ കുട്ടികൾക്കായാണ് ആദ്യമായി ഞങ്ങൾ ക്ലാസെടുത്ത് തുടങ്ങിയത്. അടുത്തതായി ഞങ്ങൾ ചെയ്യാൻ പോകുന്ന പ്രോഗ്രാം വോക്ക് വിത്ത് ബ്ലൈൻഡ് എന്നതാണ്. നമ്മുടെ മരണശേഷം നമ്മുടെ കണ്ണുകൾ മറ്റുള്ളവർക്ക് ഉപകാരമാകുമെങ്കിൽ അതാകട്ടെ.
സുംബാ സിമ്പിളാണ് പവർഫുള്ളും
പ്രധാനമായും നാല് ടൈപ്പ് സ്റ്റെപ്പുകളാണ് സുംബായിലുള്ളത്.ലാറ്റിന്‍ നൃത്തരൂപമാണിത്.ഒരു പ്രാവശ്യം സുംബാ ഡാന്‍സ് ചെയ്യുമ്പോള്‍ 500-800 വരെ കലോറി കത്തിപ്പോകും. ഇതുകൊണ്ടു തടി കുറയ്ക്കാന്‍ ഇത് ഏറെ സഹായികമാണ്.ഏറോബിക്സ് വ്യായാമങ്ങള്‍ക്കൊപ്പം സുംബാ ഡാന്‍സിനെ പെടുത്താം. ഇതുകൊണ്ടുതന്നെ ബ്രീത്തിംഗ് എക്സര്‍സൈസിന്റെ ഗുണവും സുംബ കൊണ്ടു ലഭിയ്ക്കും.തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാക്കാനും സുംബാ ഡാന്‍സ് സഹായിക്കും. മസിലുകള്‍ ടോൺ ചെയ്യാനും സുംബാ ഡാന്‍സ് നല്ലതു തന്ന. സുബാഡാന്സ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുള്ള വ്യായാമമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് സഹായിക്കും.ശരീരത്തിനു മാത്രമല്ല, മാനസിക ഉന്മേഷത്തിനും നല്ലതു തന്നെ. സ്ട്രെസ്, ടെന്‍ഷന്‍ എിവ കുറയ്ക്കാന്‍ സഹായിക്കും നല്ലൊന്നാന്തരം വ്യായാമമുറയാണിത്.സുംബാ ഡാന്‍സ് എപ്പോഴും തനിയ ചെയ്യുതിനേക്കാള്‍ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുതാണ് നല്ലത്.കൃത്യമായ ഫലം ലഭിയ്ക്കാന്‍ മുക്കാല്‍ മണിക്കൂറെങ്കിലും സുംബാ ഡാന്‍സ് ചെയ്യണമെന്ന കാര്യവും വളരെ പ്രധാനമാണ്.
എനിക്കൊപ്പം ശിവാനിയും
ഞാനും ശിവാനിയും ചേർന്ന് കോട്ടയം പബ്ലിക്ക് ലൈബ്രററിയിൽ സുംബാ ക്ലാസ് നടത്തുന്നുണ്ട്. 73 കാരി മുതൽ 11 കാരൻ വരെ ശിഷ്യഗണത്തിലുണ്ട്. ഇത് കൂടാതെ ഒളശ അന്ധ വിദ്യാലയത്തിൽ കുട്ടികൾക്കായി ക്ലാസ് എല്ലാ ശനിയാഴ്ചകളിലും എടുക്കുന്നുണ്ട്. നാല് വർഷത്തിലേറെയായി ഞാൻ സുംബാ പ്രാക്ടീസ് ചെയ്യുന്നുണ്ട്.