പെട്രോള്‍ അടിക്കാ, കാശ് വാങ്ങാ, ഡീസല്‍ അടിക്കാ കാശ് വാങ്ങാ…, കാശ് വാങ്ങി കാശ് വാങ്ങി കൊള്ളയടിക്കുകയാണ്’; പിണറായി സര്‍ക്കാരിനെതിരെ കെ സുരേന്ദ്രന്
നം പ്രതിയുള്ള ഇന്ധനവിലയില്‍ സംസ്ഥാന സംസ്ഥാന സര്‍ക്കാരിനെ പഴിചാരി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തില്‍ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് സുരേന്ദ്രന് പറഞ്ഞു. മനസാക്ഷിയുണ്ടെങ്കില്‍ പിണറായിവിജയന് നികുതിയിനത്തില്‍ പത്ത് രൂപ കുറക്കണമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കെ സുരേന്ദ്രന്റെ പ്രതികരണം;
‘ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. എന്താ മിണ്ടാത്തത്. ഡോക്ടറോട് ചോദിക്ക്. സാമ്പത്തിക വിദഗ്ധനോട ചോദിക്ക്. പൊട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറുണ്ടോ?
17 രൂപയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ടാക്സ്. അതില്‍ 42 % സംസ്ഥാനത്തിന് തിരിച്ചുകൊടുക്കുന്നതാണ്. 14, 15 ധനകാര്യ കമ്മീഷന് സംസ്ഥാനങ്ങളുടെ നികുതി വിഹിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. 17 ല്‍ 42 എന്ന് പറയുമ്പോള്‍ കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത്. മനസാക്ഷിയുണ്ടെങ്കില്‍ പിണറായി വിജയന് 10 രൂപ നികുതി കുറക്കണം.
സബ്സിഡിയില്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് വിലവര്‍ധനവ് ഉണ്ടായിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വര്‍ധിച്ചത്. ആ കാര്യത്തിലും കേന്ദ്രത്തിന്റെ നികുതി സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. സ്റ്റേറ്റിന് ഒരു ചെലവും ഇല്ല. പെട്രോള്‍ അടിക്കാ… കാശ് വാങ്ങാ. ഡീസല്‍ അടിക്കാ കാശ് വാങ്ങാ.. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി കൊള്ളയടിക്കുകയാണ്. പത്ത് രൂപ കുറക്കണം സര് പിണറായി.
ബിജെപി ഗോവയിലും ഗുജറാത്തിലുമെല്ലാം കുറച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍. അവിടെ ഞങ്ങളില്ല.’ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. ഇന്ന് മാത്രെ പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് കൂടിയത്. കുതിച്ചുയരുന്ന ഇന്ധനവിലയുടെ പ്രത്യാഘാതമെന്നോളം അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.