സമരം ചെയ്യുന്നവരോട് ചർച്ച ചെയ്യാൻ ഡി .വൈ .എഫ് .ഐ .യെ ചുമതലപ്പെടുത്തിയത് ജനാധിപത്യത്തിന് നിരക്കുന്നതല്ല :ചെന്നിത്തല
അടിമാലി : സമരം ചെയ്യുന്നവരോട് ചർച്ച ചെയ്യാൻ ഡി .വൈ .എഫ് .ഐ .യെ ചുമതലപ്പെടുത്തിയത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി . അടിമാലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു . സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡി.വൈ.എഫ്.ഐ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ച ആത്മാര്ത്ഥതയി ല്ലാത്തതാണ്. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരോട് ചര്‍ച്ചചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്. അല്ലാതെ ഉദ്യോസ്ഥരോ , ഡി വൈ എഫ് ഐ നേതാക്കളോ അല്ല. എന്ത് കൊണ്ടാണ് സമരം ചെയ്യുന്ന സംഘടനകളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തത് . അത് ധാര്‍ഷ്ട്യമല്ലേ. സമരം ചെയ്യുന്നവരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുന്നതിന് പകരം ചര്‍ച്ച ചെയ്യാന്‍ ഡി വൈ എഫ് ഐ യെ ചുതലപ്പെടുത്തുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതാണോ?
ചര്‍ച്ച നടക്കുമ്പോള്‍ തന്നെ സ്ഥിരപ്പെടുത്തലിനുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒഴുകുകയായിരുന്നു. അ്ത വഞ്ചനയാണ്. കേരളത്തില്‍ ഇനി കൂടുന്ന മന്ത്രി സഭാ യോഗത്തില്‍ ഒരു സ്ഥിരപ്പെടുത്തല്‍ നടപടിയും സ്വീകരിക്കാന്‍ പാടില്ല. കരാറടിസ്ഥാനത്തിലും താല്‍ക്കാലികാടിസ്ഥാനത്തിലും നിയമനങ്ങള്‍ ലഭിച്ച ആരെയും സ്ഥിരപ്പെടുത്താന്‍ പാടില്ല. ഇതിനകം നടത്തിയ നിയമനങ്ങള്‍ തന്നെ പുനപരിശോധിക്കണം.
ആ സ്ഥാനങ്ങളില്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ പെട്ടവരെ നിയമിക്കണം. ഒഴിവുകള്‍ ഇല്ലെങ്കില്‍ അവ സൃഷ്ടിക്കണം. ഒഴിവുകള്‍ ഉണ്ടാകേണ്ട സ്ഥലത്ത് ഒഴിവുകള്‍ ഉണ്ടാക്കാത്തത് കൊണ്ട് മാത്രം റാങ്ക് ലിസ്റ്റില്‍പെട്ട ധാരാളം പേര് നിയമിക്കപ്പെടാ പോകുന്നുണ്ട്.
റാങ്ക് ലിസ്റ്റുകള്‍ കൂടി കണക്കെലെടുത്ത് കൊണ്ട് ആവശ്യമുള്ളിടങ്ങളില്‍ പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കണം. ഒരു മാര്ഗവുമില്ലങ്കില് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണം. റാങ്ക് ലിസ്റ്റകളുടെ കാലാവധി നീട്ടിക്കൊടുത്തില്ല്ന്നതാണ് ഈ സര്‍ക്കാര്‍ ചെയ്ത് ഏറ്റവും വലിയ തെറ്റ്. പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും വ്യാപകമായി നടത്താനുള്ള അവസരം ഇത് മൂലം സര്‍ക്കാരിനുണ്ടായി.
ഒരു വശത്ത് തിരക്കിട്ട് പിന്‍വാതില്‍ നിയമനം നടത്തുകയും മറുവശത്ത് ഡി.വൈ.എഫ്.ഐക്കാരെ കൊണ്ടും ഉദ്യോഗസ്ഥരെ കൊണ്ടും ചര്‍ച്ച നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പും പ്രഹസനവുമാണ്.
ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെടുത്താന്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ചൈനയോ പാകിസ്ഥാനോ ഇടപെട്ടു കാണും. നാണമില്ലേ, ചെറുപ്പക്കാര്‍ക്ക് വേണ്ടി നിലകൊള്ളേണ്ട ഒരു സംഘടന സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറാന്‍? സര്‍ക്കാര്‍ വിലാസം സംഘടനയായി അത് മാറിയിരിക്കുന്നു. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞു നടന്നിരുന്നവര്‍ ഇപ്പോള്‍ സര്‍ക്കാരിന് വിടുപണി ചെയ്യാന്‍ നടക്കുകയാണ്. ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി കിട്ടിയതു കൊണ്ടാവാം സമരക്കര്ക്ക് അവരെ വിശ്വാസമില്ലാതെ പോയത്.
കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താനുള്ള നീക്കം
---------
സ്വര്‍ണ്ണക്കടത്ത് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ പിന്തുടര്ന്ന് അപായപ്പെടുത്താന്‍ നടന്ന ശ്രമം വളരെ ഗൗരവമേറിയതാണ്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കോഴിക്കോട് കൊടുവള്ളി മുതല്‍ മലപ്പുറം എടവണ്ണപ്പാറ വരെ കമ്മീഷണറുടെ വാഹനത്തെ അക്രമികളെന്ന് കരുതുന്ന ഒരു സംഘം പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ അപായപ്പെടുത്താനാണ് ശ്രമിച്ചതെന്ന് കമ്മീഷണര്‍ തന്നെ പരാതിപ്പെട്ടത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു. നിസ്സാരമായി തള്ളിക്കളയാവുന്ന സംഭവമല്ല.
വിട്ടു വീഴ്ചയില്ലാത്ത അന്വേഷണം ഇതില്‍ നടത്തണം. നിസാരമായി കാണാന്‍ സാധ്യമല്ല.
ഇടുക്കിയെ ദ്രോഹിച്ച സര്‍ക്കാര്‍
------------
ഇടുക്കിയോട് ഈ സര്‍ക്കാര്‍ കാണിച്ചത് നീതികേടും ദ്രോഹവും. ഇടുക്കിക്കാരെ പറഞ്ഞു പറ്റിക്കുകയും ചെയ്തു.
യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളേജിനെ ശത്രുതാ മനോഭാവത്തോടെ തകര്‍ത്തു കളയുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ മെഡിക്കല്‍ തുടങ്ങുകയല്ല തുടങ്ങിയ മെഡിക്കല്‍ കോളജുകളെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഇടുക്കിയോടുളള ഏറ്റവും വലിയ അവഗണനയുടെ സാക്ഷ്യമാണ് ഇടുക്കി മെഡിക്കല്‍ കോളജ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെറുതോണിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയതാണ്. രണ്ടു ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അഡിമിഷനും നല്കി.
എന്നാല്‍ ഇടതു സര്‍ക്കാര്‍ ആ മെഡിക്കല്‍ കോളേജ് അടച്ചു പൂട്ടി. കുട്ടികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കയച്ചു.
പുതിയ കെട്ടിടം പണിയുന്നെന്ന് പറയുന്നു. ഒന്നുമായില്ല. അഞ്ചു വര്‍ഷം പാഴാക്കി.
ഇടുക്കിക്കാര്‍ക്ക് ഇപ്പോഴും മെഡിക്കല്‍ കോളേജില്ല. 60 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമാക്കി.അഞ്ച് വര്‍ഷം കൊണ്ട് 300-350 മെറിറ്റ് സീറ്റുകള്‍ ഈ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി.
ഇപ്പോള്‍ ജനറല്‍ ആശുപത്രിയുടെ ഭാഗമായി പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളെജില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളൊന്നുമില്ല.
കഴിഞ്ഞ മന്ത്രസഭാ യോഗം വയനാട്ടില്‍ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങുമെന്ന് പറഞ്ഞ് തീരുമാനമെടുത്ത്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നതിന് ഒരു പരിധിയില്ലേ? യുഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജന് സ്ഥലമെടുത്തതായിരുന്നു. പക്ഷേ ഈ സര്‍ക്കാര്‍ കോളേജ് തുടങ്ങാതെ അഞ്ചു വര്‍ഷം പാഴാക്കി.
യു ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ച തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ്, വയനാട്, ഇടുക്കി കാസര്‍കോട്, ഹരിപ്പാട് മെഡിക്കല്‍കോളജുകള്‍ എന്നിവയെല്ലാം മുന്നോട്ട് കൊണ്ടു പോകാന്‍ ഒരുനടപടിയും ഈ സര്‍ക്കാര്‍ സ്വീകരിച്ചില്ല.
5000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 2019-20 ബജറ്റിലാണ്. ഒരു പൈസ ചിലവാക്കിയില്ല. ഒന്നും ചെയ്തതുമില്ല. ഇടുക്കി പാക്കേജ് ആവിയായി പോയി.
നാടിനെ കണ്ണീരിലാഴ്ത്തിയതാണ് പെട്ടിമുടി ദുരന്തം. ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കിയതല്ലാതെ അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഇനിയുമായിട്ടില്ല.
2018ലെ മഹാപ്രളയം മനുഷ്യനിര്‍മിതമായിരുന്നു. ഇടുക്കി ജില്ലയില്‍ അത് വന്‍നാശ നഷ്ടമാണുണ്ടാക്കിയത്. പകരം വീട് വച്ചു നല്‍കുമെന്നും കൃഷി ഭൂമി കൃഷി യോഗ്യമാക്കുമെന്നും നഷ്ടപരിഹാരം നല്കുമെന്നുമൊക്കെ വലിയ വാഗ്ദാനങ്ങളുണ്ടായി. പക്ഷേ കാര്യമായൊന്നും സര്‍ക്കാര്‍ ചെയ്തില്ല. കുറച്ച് പേര്‍ക്ക് മാത്രം വീടും സഹായവും കിട്ടി. മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടിയില്ല. റീബില്‍ഡ് കേരള ഒരു പൂര്‍ണ്ണ പാരാജയമായിമാറി.
പ്രകൃതി ദുരന്ത ഭീഷണിയുടെ നിഴലില്‍ താമസിക്കുന്ന നൂറു കണക്കിന് കുടംബങ്ങള്‍ മലയോരത്ത് ഉണ്ട്. ഇവരെ സുരക്ഷിതമായ സ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനവും നടന്നിട്ടില്ല.
ഇടുക്കിയിലെ ഭൂപ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇടതു സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിര്‍മ്മാണ നിരോധനം ഇപ്പോഴും നിലനില്‍ക്കുകയാണ്. യു.ഡി.എഫ് അധികാരത്തില്ഡ വരുമ്പോള്‍ ഇതിന് പിരഹാരമുണ്ടാക്കും.
1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4-ാം ചട്ട പ്രകാരം പട്ടയ ഭൂമിയില്‍ വീട് വയ്ക്കുവാനും കൃഷി ചെയ്യുവാനും, 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം പട്ടയ ഭൂമിയില്‍ കടമുറി പണിയാനും, വീടു വയ്ക്കാനും, കൃഷി ചെയ്യുവാനും മാത്രമാണ് അവകാശമുള്ളത്. ഇത് വിപുലീകരിക്കാനുള്ളതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. എന്നാല്‍ യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ 1964 ഭൂവിനിയോഗ ചട്ടങ്ങളില്‍ പാരിസ്ഥിതിക പ്രശനങ്ങള്‍ കൂടി കണക്കിലെടുത്ത് ആവശ്യമായ ഭേദഗതി വരുത്താന്‍ തയ്യാറാകും. ഇത് യു ഡി എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
റബ്ബര്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. റബ്ബറിന് വിലയില്ല. ഈ സര്‍ക്കാര്‍ താങ്ങുവില 150 രൂപയില്‍ നിന്ന് 170 ആയി ഉയര്‍ത്തിയത് തീരെ അപര്യാപ്തമാണ്.
റബ്ബര്‍, തേയില, ഏലം, കാപ്പി, കുരുമുളക്, ഇതര നാണ്യ വിളകള്‍ എന്നിവയ്ക്ക് വിലസ്ഥിരത ഉറപ്പാക്കി കൃഷി ആദായകരമാക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാ ബദ്ധമാണ്.
ഈ സര്‍ക്കാരിന് അര്‍ഹമായ എല്ലാവര്‍്ക്കും പട്ടം നല്കാന് കഴിഞ്ഞിട്ടില്ല. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം കൈവശഭൂമിക്ക് പട്ടയം നല്‍കും.
ജനവാസ കേന്ദ്രങ്ങളെ വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമാണ്. സംസ്ഥാനത്തോടാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ചോദിച്ചത്. ഒരു കിലോ മീറ്റര്‍ ബഫര്‍ സോണാക്കണമെന്ന് കേരള സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്രം അത് ചെയ്തു. തമിഴ്നാട് പൂജ്യം കിലോമീറ്റര്‍ ആക്കണമെന്ന് പറഞ്ഞു. അവിടെ ഒഴിവാക്കി. വനാതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ മുഴുവന്‍ ഗ്രാമങ്ങളെയും ബഫര്‍ സോണില്‍ നിന്ന് കേന്ദ്ര വനം പരിസ്ഥിതി വിഭാഗം ഒഴിവാക്കി. എന്നാല്‍ കേരളത്തിലെ ജനവാസ കേന്ദ്രങ്ങള്‍ പോലും ബഫര്‍ സോണില്പ്പെടുത്തിയിരിക്കുകയാണ്.
കടം കയറി മൊത്തം 21 കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത് ഒരു സഹായവും സര്‍്ക്കാര്‍ കൊടുത്തില്ല. സഹായം കൊടുത്താല്‍ കൂടുതല്‍ ആത്മഹത്യകള്‍ നടക്കുമെന്ന വിചിത്രമായ ന്യായമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.
സര്‍ഫ്രാസി ആക്റ്റ് പ്രകാരമുള്ള നടപടികളാണ് കര്‍ഷകരെ ഏറ്റവും ബുദ്ധിമുട്ടിലാക്കുന്നത്. സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്ത് കൊണ്ടാണ് അവര്‍ക്ക് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കഴിയാത്തത്.
ഇടതു സര്ക്കാരിനെതിരൊയിട്ടുള്ള ജനവികാരം ഐശ്വര്യകേരളായാത്രയില് അലയടിക്കുകയാണ്. ഞങ്ങളുടെ പ്രതീക്ഷയെപ്പോലും തെറ്റിച്ചു കൊണ്ടു എത്തുന്ന വന്‍ജനക്കൂട്ടം അതാണ് കാണിക്കുന്നത്. പക്ഷേ വികസനം ഒന്നും നടക്കാത്ത കേരളത്തില്‍ ഇടതുമുന്നണിയുടെ വികസനമുന്നേറ്റയാത്രക്ക് എന്ത് പ്രസക്തിയാണുള്ളത്. ഏതെങ്കിലും ഒരു വികസനം കേരളത്തില്‍ എടുത്ത് കാണിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടോ? എന്ത് വികസനമാണ് കഴിഞ്ഞ 5 വര്‍ഷം കേരളത്തില്‍ നടന്നത്. നടക്കാത്ത വികസനത്തിന്റെ പേരില്‍ ജാഥ നടത്തിയാല്‍ ജനങ്ങള്‍ അത് തിരിച്ചറിയും.
ഐശ്വര്യകേരളായാത്ര എന്നത് ഒരു പോസീറ്റീവ് ആയ യാത്രയാണ്. ദുരന്തങ്ങളിലും കഷ്ടപ്പാടുകളിലും പെട്ടുഴലുന്ന ജനതയെ ഐശ്വര്യത്തിലേക്ക് നയിക്കാനും അവര്‍ക്കും സ്ംസ്ഥാനത്തിനും പുരോഗമനമുണ്ടാക്കനുമുള്ള യജ്ഞമാണ് ഈ യാത്ര.
മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയെ യു.ഡി.എഫ് സ്വാഗതം ചെയ്യും. ഇക്കാര്യത്തില്‍ യു.ഡി.എഫ് ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് ജയിച്ച സീറ്റ് കാപ്പനോട് പോലും ചോദിക്കാതെ തോറ്റ പാര്‍ട്ടിക്ക് നല്‍കുന്നത് ധാര്‍മികതയാണോ എന്ന ചോദ്യം ഉയര്‍ന്ന് വരികയാണ്. കാപ്പനെയും എന്‍ സി പിയെയും വഞ്ചിച്ചത് ഇടതുമുന്നണിയാണ്. അത് കാപ്പന് നേരത്തെ മനസിലാക്കി എന്നേയുള്ളൂ.